കൊൽക്കത്ത: ബംഗാളിലെ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മാൾഡയിലെ സുജാപൂരിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് ഫാക്ടറിക്ക് തീ പിടിച്ചത്. ജോലി നടന്നുകൊണ്ടിരിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശപ്രകാരം യോഗം ചേർന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള തുടരന്വേഷണം ഊർജ്ജിതമാക്കാൻ സർക്കാർ ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.