ബീച്ചിൽ പ്രണയബദ്ധരായ കുമാരനും കുമാരിയും അവർ ഏറെ സന്തോഷത്തിലാണ്. കുമാരിയുടെ ഫോണിൽ ബെൽ മുഴങ്ങുന്നു...! അച്ഛനാണ് ഫോണിൽ
കുമാരി : അച്ഛാ...
അച്ഛൻ : ആ...മോളെ... നീ പറഞ്ഞ കാശ് നിന്റെ അക്കൗണ്ടിലേക്കയച്ചിട്ടുണ്ട്.
കുമാരി : ഓക്കെ...അച്ഛാ.. അച്ഛൻ : ശരി...നീ സമയം കളയണ്ട, ഇരുന്നു പഠിക്ക്.
കുമാരി : ഞാൻ പഠിക്കുവായിരുന്നു.. കൈയ്യിലുളള എ.ടി.എം കാർഡ് കുമാരന് കൊടുക്കുന്ന കുമാരി. കുമാരൻ അത് കിട്ടിയപാടെ പോക്കറ്റിലാക്കുന്നു.
മാസ്കുമായി ഒരു തെരുവു ബാലൻ...
മാസ്ക്... മാസ്ക്... പത്ത് രൂപയ്ക്ക് മാസ്ക്...
മാസ്ക് ധരിക്കൂ... അകലം കൂട്ടൂ...
കൊറോണയെ അകറ്റൂ... നാടിനെ രക്ഷിക്കൂ...
വായ്നാറ്റമകറ്റാനും... കടക്കാരിൽ നിന്ന് രക്ഷനേടാനും മാസ്ക്...
പത്തു രൂപയ്ക്ക് മാസ്ക്... കൊറോണയ്ക്ക് മാസ്ക്
മീശ കറുപ്പിക്കണ്ട... താടി കറുപ്പിക്കണ്ട..
പല്ല് തേക്കണ്ട.. നാക്ക് വടിക്കണ്ട.. മുഖം വടിക്കണ്ട..
ചിരിച്ചും കരഞ്ഞും കാണണ്ട..
ലിപ്സ്റ്റിക്കും മൂക്കുത്തിയും വേണ്ട..
ഫേഷ്യൽ വേണ്ട.. ഡ്രിംമ്മർ വേണ്ട..
പുകയടിക്കണ്ട.. പുക വലിക്കണ്ട..
പൊടിയടിക്കണ്ട.. പൊടി വലിക്കണ്ട..
നാറ്റമടിക്കണ്ട.. മൂക്കു ചീറ്റണ്ട..
മാസ്ക്..മാസ്ക്.. പത്തു രൂപയ്ക്ക് മാസ്ക്..
കൊറോണയ്ക്ക് മാസ്ക്.. എല്ലാവർക്കും മാസ്ക്..
ബാലൻ അകന്നകന്ന് പോകുന്നു.. കുമാരിയുടെ അമ്മയുടെ ഫോൺ
അമ്മ: മോളെ..നാളെയല്ലേ നീ വരുന്നേ...? കുറച്ചു നേരത്തേ കോളേജീന്ന് പോരേ...
മകൾ : അമ്മേ ഞാൻ വരുന്നില്ല.എന്റെ കല്യാണം കഴിഞ്ഞു..! (ഫോൺ കട്ട്)
(സ്തബ്ദയായ അമ്മ... മകളെ വീണ്ടും വിളിക്കുന്നു..)
ഫോണിൽ : 'താങ്കൾ വിളിച്ച നമ്പർ ഇപ്പോൾ സ്വിച്ച് ഓഫാണ്. ദയവായി അല്പസമയത്തിന് ശേഷം വീണ്ടും വിളിക്കുക.......'
മാസ്ക് മുഖത്ത് മതി മനസ്സിൽ വേണ്ട
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.