മെറ്റയ്ക്ക് ഇന്ത്യയില്‍ വനിതാ മേധാവി; ഇനി സന്ധ്യ ദേവനാഥന്‍ നയിക്കും

മെറ്റയ്ക്ക് ഇന്ത്യയില്‍ വനിതാ മേധാവി; ഇനി സന്ധ്യ ദേവനാഥന്‍ നയിക്കും

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയില്‍ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് ഇന്ത്യയില്‍ മെറ്റയെ നയിക്കുക.

2016ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവടങ്ങളില്‍ മെറ്റയുടെ വളര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇ-കൊമേഴ്സ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്നു. ഈ മാസം ആദ്യമാണ് മെറ്റയുടെ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ചത്.

ഇതിനു പിന്നാലെ വാട്‌സ് ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും മെറ്റ (ഫെയ്‌സ്ബുക്) ഇന്ത്യ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാളും രാജിവച്ചത്. എന്നാല്‍ ഇവയ്ക്ക് തമ്മില്‍ പരസ്പര ബന്ധമില്ലെന്നാണ് കമ്പനി വൃത്തങ്ങളുടെ വിശദീകരണം. ഫെയ്‌സ്ബുക് കഴിഞ്ഞ ദിവസം നടത്തിയ പിരിച്ചുവിടലുമായും ഇതിനു ബന്ധമില്ലെന്ന് കമ്പനി പറയുന്നു.

2000ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി എന്നിവയിലായി 22 വര്‍ഷത്തെ സേവന പരിചയമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.