കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിയ കേസില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മാനേജര്‍ പിടിയില്‍. പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുയെടുത്തെന്ന പരാതിയില്‍ വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജീനയെ റിമാന്‍ഡ് ചെയ്തു.
തിരുവല്ല സ്വദേശി ഡേവിഡ് ജോസഫ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കളമശേരിയില്‍ കുസാറ്റ് ജങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരരാണ് ജീന. സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫ് നല്‍കിയ പരാതി.
തൊഴില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് വിദേശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങള്‍ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു. ഡേവിഡില്‍ നിന്നും സംഘം 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍ നിന്ന് ഓരോ ലക്ഷം രൂപയുമാണ് തട്ടിയെടുത്തതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സ്ഥാപന ഉടമകളായ ജോസ്, ജീവനക്കാരായ സംഗീത, അഗസ്റ്റിന്‍, തസ്‌നി എന്നിവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
പണം വാങ്ങിയ ശേഷം പോളണ്ടിലേക്ക് പോകാന്‍ കാലതാമസം ഉണ്ടെന്നും റഷ്യയിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ടോയെന്നും ഇവര്‍ ചോദിച്ചിരുന്നു. റഷ്യന്‍ യാത്രയ്ക്ക് ഡേവിഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ പോകുന്നില്ലെന്നും പറഞ്ഞു. സഹോദരങ്ങളുടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടിയെങ്കിലും പണം ലഭിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
ഡേവിഡ് ജോസഫിന് റഷ്യയിലേക്ക് പോകാന്‍ ജോബ് വിസ എന്നു പറഞ്ഞു നല്‍കിയതു ബിസിനസ് വിസയായിരുന്നു. സ്ഥാപനത്തിലെത്തി ചോദ്യം ചെയ്തപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും തട്ടിപ്പായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.