തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യമല്ല.സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം. സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ അനുവദിക്കാന്‍ കഴിയില്ല. പ്രിയ വര്‍ഗീസിന്റെ നിയമന നീക്കത്തില്‍ മുഖ്യമന്ത്രിയും തുല്യ അളവില്‍ കുറ്റക്കാരനാണ്. മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നിയമന നീക്കം അറിഞ്ഞില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ്.
യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ അനുവദിക്കാന്‍ കഴിയില്ല. കേരള സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായ ഡോ.സിസാ തോമസിനെ തടയുന്നത് കുറ്റകരമാണന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.