അഞ്ചു വയസുകാരനെ കാലില്‍ ചുറ്റിവരിഞ്ഞ് സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചിട്ട് പെരുമ്പാമ്പ്; രക്ഷകനായി മുത്തച്ഛന്‍; സംഭവം ഓസ്‌ട്രേലിയയില്‍

അഞ്ചു വയസുകാരനെ കാലില്‍ ചുറ്റിവരിഞ്ഞ് സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചിട്ട് പെരുമ്പാമ്പ്; രക്ഷകനായി മുത്തച്ഛന്‍; സംഭവം ഓസ്‌ട്രേലിയയില്‍

സിഡ്‌നി: അഞ്ചു വയസുകാരന്റെ കാലില്‍ ചുറ്റിവരിഞ്ഞ ശേഷം കുട്ടിയെ സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചിട്ട് കൂറ്റന്‍ പെരുമ്പാമ്പ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ തീരദേശ നഗരമായ ബൈറണ്‍ ബേയിലാണ് കഴിഞ്ഞ ദിവസം ഈ നടുക്കുന്ന സംഭവമുണ്ടായത്.

അച്ഛനും മുത്തച്ഛനുമൊപ്പം വീടിനു പുറത്തെ സ്വിമ്മിംഗ് പൂളില്‍ നീന്താനെത്തിയപ്പോഴാണ് ബ്യൂ ബ്ലേക്ക് എന്ന അഞ്ചു വയസുകാരന്‍ പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ടത്. സ്വിമ്മിംഗ് പൂളിന്റെ കരയില്‍ നില്‍ക്കവെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇഴഞ്ഞെത്തിയ പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കുട്ടിയുടെ കാലില്‍ ഞൊടിയിടയില്‍ ചുറ്റുകയും കുളത്തിലേക്ക് വീഴുകയുമായിരുന്നു.
പാമ്പ് കുട്ടിയുടെ കാലില്‍ കടിക്കുകയും ചെയ്തു.


കുട്ടിയെ ആക്രമിച്ച പെരുമ്പാമ്പ്. കുട്ടിയുടെ കാലില്‍ കടിയേറ്റതിന്റെ പാടുകള്‍ വൃത്തത്തിനുള്ളില്‍

നടുക്കുന്ന ഈ സംഭവത്തിന് സാക്ഷിയായ 76 വയസുള്ള മുത്തച്ഛനാണ് വെള്ളത്തിലേക്ക് എടുത്തു ചാടി പാമ്പിനെ വേര്‍പ്പെടുത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടിയുടെ അച്ഛന്‍ ബെന്നും വെള്ളത്തിലേക്കു ചാടി. ഏകദേശം 20 സെക്കന്റ് കൊണ്ടാണ് കുട്ടിയുടെ കാലില്‍ നിന്ന് പെരുമ്പാമ്പിനെ വേര്‍പെടുത്തിയതെന്ന് ബെന്‍ പറഞ്ഞു. കുട്ടിയേക്കാള്‍ മൂന്നിരട്ടി നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്.

കുട്ടിയെ രക്ഷിച്ച ശേഷം പിടികൂടിയ പെരുമ്പാമ്പിനെ അധികൃതര്‍ക്ക് കൈമാറി. ഇതിനെ പിന്നീട് കാട്ടില്‍ തുറന്നുവിടും. വിഷമില്ലാത്തതുകൊണ്ട് കുട്ടിയുടെ ജീവന് അപകടമൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ കാലില്‍ കടിയേറ്റതിന്റെ പരിക്കുകളുണ്ട്.

പെരുമ്പാമ്പുകള്‍ ഇരയെ ചുറ്റിവരിഞ്ഞാണ് കൊല്ലുന്നത്. പെരുമ്പാമ്പുകള്‍ മനുഷ്യരെ അപൂര്‍വ്വമായി കടിക്കാറുണ്ടെന്ന് സിംഗപ്പൂര്‍ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷമില്ലെങ്കിലും ഇരയെ ഞെരുക്കുന്നതിനാല്‍ ശരീരത്തിന്റെ അവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.