പഞ്ചാബിൽ ട്രെയിൻ തടയൽ സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തയ്യാറായി കർഷകർ

പഞ്ചാബിൽ ട്രെയിൻ തടയൽ സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തയ്യാറായി കർഷകർ

പഞ്ചാബ്: കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിവന്ന ട്രെയിൻ തടയൽ സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച കർഷക സംഘടനകളുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് നടത്തിയ ചർച്ചയിലാണ് തീരുമാനം. നാളെ അർദ്ധരാത്രി മുതൽ പാസഞ്ചർ, ചരക്ക് ട്രെയിനുകൾ തടയില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. 15 ദിവസത്തേക്കാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം പുനരാരംഭിക്കാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സമരം കാരണം ഇതുവരെ സംസ്ഥാനത്ത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.