എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും 4ന്

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും 4ന്

മാനന്തവാടി : മാനന്തവാടി ടൗൺ പരിസരത്തുള്ള വിവിധ ക്രൈസ്തവ സഭകളുടെഎക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും 4ന് സംയുക്ത ആഭിമുഖ്യത്തിൽ രൂപീകരിച്ച എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം ബത്തേരി രൂപതാ അധ്യക്ഷനും ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിൻ്റെ ഉപാധ്യക്ഷനുമായ മോസ്റ്റ് റവ.ഡോക്ടർ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നാലാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മാനന്തവാടി സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നിർവഹിക്കുന്നതാണ്. 

സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുക, യോജിച്ചുള്ള സുവിശേഷപ്രഘോഷത്തിന് വേദിയൊരുക്കുക., പൊതു വിഷയങ്ങളിൽ യോജിച്ച നിലപാടെടുത്ത് പ്രവർത്തിക്കുക, ക്രിസ്തീയ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. എക്യുമെനിക്കൽ ഫോറത്തിന്റെ പ്രസിഡന്റായി ഫാ. റോയി വലിയപറമ്പിൽ. വൈസ് പ്രസിഡണ്ട് മാരായി ഫാ. റോയിസൺ ആന്റണി. റവ. സി. ഡിവോണ എ സി. ജനറൽ സെക്രട്ടറിയായി ജെയിംസ് മാത്യു മനലിൽ ജോയിൻറ് സെക്രട്ടറിമാരായി കെ.എം. ഷിനോജ് കോപ്പുഴ, ജോൺ റോബർട്ട്. ട്രഷററായി എം കെ പാപ്പച്ചൻ എന്നിവരെ തിരഞ്ഞെടുത്തു.

എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 17 ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ വച്ച് സംയുക്ത ക്രിസ്മസ് റാലിയും വിവിധ ആഘോഷ പരിപാടിളും നടത്തപ്പെടുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.