അമേരിക്കയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നു; വേദനസംഹാരികൾക്ക് ആവശ്യക്കാരേറുന്നതായി റിപ്പോർട്ട്

അമേരിക്കയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നു; വേദനസംഹാരികൾക്ക് ആവശ്യക്കാരേറുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: വൈറസ് അണുബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനെ തുടർന്ന് കുട്ടികളുടെ പനിയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന മരുന്നുകളുടെ ആവശ്യക്കാരേറുന്നതായി അമേരിക്കൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ആറ് സംസ്ഥാനങ്ങളിൽ 'ഉയർന്ന' അല്ലെങ്കിൽ 'വളരെ ഉയർന്ന' തരത്തിൽ കുട്ടികളിൽ പനിയും അതേതുടർന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അതുകൊണ്ട് തന്നെ കുറിപ്പടി ആവശ്യമില്ലാതെ വാങ്ങാൻ കഴിയുന്ന ചില മരുന്നുകൾ അമേരിക്കയിൽ പലയിടത്തും കണ്ടെത്താൻ പ്രയാസമാണെന്ന് രേഖകൾ വ്യക്തമാക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കുള്ള പനിയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞു തുടങ്ങിയത് ജൂണിലാണ്. പിന്നീട് ശരത്കാലത്തിന്റെ തുടക്കത്തിൽ കുറച്ച് മാറ്റമുണ്ടായെങ്കിലും നവംബറിൽ വീണ്ടും മരുന്നുകളുടെ ലഭ്യത കുറയാൻ തുടങ്ങിയാതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ നീൽസൺ ഐക്യു പറയുന്നു.

മരുന്നുകളുടെ ചില്ലറ വില്പനക്കാരിൽ നിന്നുള്ള പോയിന്റ് ഓഫ് സെയിൽ രേഖകൾ വിലയിരുത്തിയാണ് നീൽസൺ ഐക്യു ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ മരുന്ന് നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) അറിയിച്ചു.

ചില മരുന്നുകളുടെ ലഭ്യത കുറയുന്നത് ആരോഗ്യ പരിപാലന ദാതാക്കളിലും രോഗികളിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതം എഫ്‌ഡിഎ തിരിച്ചറിയുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്‌ഡിഎ മരുന്നുകൾ നിർമ്മിക്കുന്നില്ല. കൂടാതെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയോട് മരുന്ന് നിർമ്മിക്കാനോ കൂടുതൽ അളവിൽ മരുന്ന് നിർമ്മിക്കാനോ മരുന്നിന്റെ വിതരണത്തിൽ മാറ്റം വരുത്താനോ ആവശ്യപ്പെടാനും കഴിയില്ല.

എങ്കിലും ചില മരുന്നുകളുടെ ഇടയ്‌ക്കിടെയുള്ള ലഭ്യത കുറയുന്നതിന്റെ ആഘാതം മനസിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും തടയുന്നതിനും കുറയ്ക്കുന്നതിനും എഫ്‌ഡി‌എ നിരവധി നിർമ്മാതാക്കളുമായും വിതരണ ശൃംഖലയിലെ മറ്റുള്ളവരുമായും ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് പൊതുജങ്ങൾ മനസിലാക്കണമെന്നും ഏജൻസി വ്യക്തമാക്കി.

വൈറസ് അണുബാധയെ തുടർന്ന് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ തുടർച്ചയായ വർധനവ് കുട്ടികൾക്ക് സാധാരണയായി നൽകുന്ന ലിക്വിഡ് അസറ്റാമിനോഫെൻ (പാരസെറ്റമോൾ), ഐബുപ്രോഫെൻ (ബ്രൂഫൻ) എന്നിവയുടെ ലഭ്യതയെ ബാധിച്ചതായി സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പറയുന്നു. ഈ മരുന്നുകളുടെ കുറവ് പരിഹരിക്കാനുള്ള മാർഗങ്ങൾ സജീവമായി നടപ്പിലാക്കുന്നുണ്ടെന്നും സിയാറ്റിൽ ചിൽഡ്രൻസിലെ ഫാർമസി ക്ലിനിക്കൽ പ്രോഗ്രാമുകളുടെ മാനേജർ എമിലി ബെൻഫീൽഡ് പറഞ്ഞു.

വേദനസംഹാരികൾക്ക് ആവശ്യക്കാർ വർധിക്കുന്നുണ്ടെന്നും ഉൽപ്പാദന ശേഷി പരമാവധിയാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ജോൺസൺ ആൻഡ് ജോൺസൺ പറയുന്നു. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതും ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെ ആവശ്യക്കാർക്ക് വേണ്ട മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനിയാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.

ഈ വർദ്ധിച്ച ഡിമാൻഡ് കാരണം ചില മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകില്ല. എന്നാൽ അമേരിക്കയിൽ കുട്ടികളുടെ ടൈലിനോൾ അല്ലെങ്കിൽ ചിൽഡ്രൻസ് മോട്രിൻ എന്നിവയുടെ ലഭ്യതക്കുറവ് നിലവിൽ ഇല്ല. 'കോൾഡ് ആൻഡ് ഫ്ലൂ' സീസണിലുടനീളം ഈ ഉൽപ്പന്നങ്ങൾ നൽകുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്നും ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.