തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. 'സാമൂഹിക മാധ്യമങ്ങളില്‍ 'കുറ്റകകരമായ' പോസ്റ്റ് പങ്കുവെച്ചാൽ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരള സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നുവെന്നും ഇത്തരം തിരുമാനങ്ങളെ തന്റെ സുഹൃത്ത് യെച്ചൂരി എങ്ങനെ ന്യായീകരിക്കുമെന്നും ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.
ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ നടപടിയേയും ചിദംബരം വിമർശിച്ചു. ബാർ കോഴ കേസ് അന്വേഷിക്കാനുള്ള സർക്കാരിന്റെ തിരുമാനത്തിനെതിരെയും ചിദംബരം പ്രതികരിച്ചു. നാലുതവണ ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച ബാർകോഴ കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാനുള്ള തിരുമാനവും ഞെട്ടിക്കുന്നതാണെന്നും സീതാറാം യെച്ചൂരി ഈ കടുത്ത തിരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കും എന്നും ചിംദംബരം ട്വീറ്റിൽ ചോദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന സൈബര്‍ അതിക്രമങ്ങളെ തടയാന്‍ പര്യാപ്തമായ നിയമങ്ങളില്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.