ഇനി രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല

ഇനി രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല

അലാസ്‌ക: രണ്ട് മാസത്തേക്ക് സൂര്യവെളിച്ചം ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒന്ന് ആലോചിക്കുമ്പോള്‍ തന്നെ ചിലരുടെ മനസില്‍ ചെറിയ ഒരു ഭീതി പരന്നേക്കാം. എന്നാല്‍ അങ്ങനെ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസിലെ ആലാസ്‌ക സംസ്ഥാനത്തെ ഉട്ക്യാഗ്വിക്ക് എന്ന നഗരം. ഇവിടെ ഇനി രണ്ടാമസത്തേക്ക് സൂര്യനെ കാണാന്‍ കഴിയില്ല.

നഗരത്തില്‍ പോളാര്‍ നൈറ്റ് തുടങ്ങിയതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ എന്താണ് പോളാര്‍ നൈറ്റ് എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാകുക.  എല്ലാ വര്‍ഷവമുള്ള ശൈത്യകാലത്താണ് ഈ അപൂര്‍വ പ്രതിഭാസം നടക്കുക. 24 മണിക്കൂറില്‍ കൂടുതല്‍ രാത്രി അനുഭവപ്പെടുന്നതിനെയാണ് പോളാര്‍ നൈറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ ഈ സമയത്ത് സുര്യന്‍ ഇല്ലെങ്കിലും ഒരു അരണ്ട വെളിച്ചമുണ്ടാകും. . ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ ഇത് സര്‍വ്വസാധാരണമായ കാര്യമാണ്.

അലാസ്‌കയിലെ ഉട്ക്യാഗ്വിക്ക് എന്ന സ്ഥലത്ത് സൂര്യന്‍ അവസാനമായി ഉദിച്ചത് നവംബര്‍ 18നാണ്. അന്ന് അസ്തമിച്ച സൂര്യന്‍ ഇനി തിരിച്ചെത്തുക ജനുവരി 22നാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. നീണ്ട 65 ഓളം ദിവസങ്ങളില്‍ ഇവിടെ സൂര്യന്റെ സാന്നിദ്ധ്യമുണ്ടാകില്ല. രണ്ട് മാസത്തോളം ഇവിടെയുള്ള ഗ്രാമങ്ങള്‍ ഇരുട്ടില്‍ കഴിയണം. ഉട്ക്യാഗ്വിക്ക് എന്ന ഈ ഗ്രാമം ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രാമമാണ്. എല്ലാ വര്‍ഷവുമുള്ള ശൈത്യകാലങ്ങളില്‍ സൂര്യന്‍ അപ്രത്യക്ഷമാകുന്ന  ഗ്രാമങ്ങളില്‍ ഒന്നാണ് ഉട്ക്യാഗ്വിക്ക്. നവംബര്‍ 18ന് ഉച്ചയ്ക്ക് 1.30 ആണ് ഇവിടെ നിന്ന് സൂര്യന്‍ അവസാനമായി അസ്തമിച്ചത്.

എന്നാല്‍ ഇവിടെ വേനല്‍ കാലത്ത് നേര്‍ വിപരീതമായുള്ള പ്രതിഭാസവും അനുഭവപ്പെടും. വേനല്‍കാലത്ത് ഇവിടെ സൂര്യന്‍ അസ്തമിക്കാത്ത പ്രതിഭാസവും ഉണ്ടാകും. മേയ് 12 മുതല്‍ ആഗസ്റ്റ് 1 വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. രണ്ട് മാസത്തോളം ഇവിടെ സൂര്യന്‍ അസ്തമിക്കുകയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.