ശരീരഭാരം കുറയ്ക്കാന്‍ ജീവിതരീതിയില്‍ പല മാറ്റങ്ങളും നമ്മള്‍ വരുത്താറുണ്ട്. എന്നും വ്യായാമം, പുതിയ ഭക്ഷണക്രമം അങ്ങനെ ആരോഗ്യകരമായ പല കാര്യങ്ങളും തുടങ്ങും. എന്നാല്‍ ഈ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുക അത്ര സുഗമമായിരിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്ര എളുപ്പമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു വെയിറ്റ്-ലോസ് ഫ്രെണ്ട്ലി കോമ്പിനേഷനുണ്ട്, നമ്മുടെ സ്വന്തം ഇഡലിയും സാമ്പാറും.
ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ ഓപ്ഷനാണ് ഇഡലി. ചമ്മന്തിക്കൊപ്പവും സാമ്പാറിനൊപ്പവും ആണ് ഇഡലി പതിവായി കഴിക്കുന്നത്. കലോറി വളരെ കുറവാണെന്നതാണ് ഇഡലിയെ ശരീരഭാരം കുറയ്ക്കുന്നവര്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. പക്ഷെ ഇതിനായി മാവ് തയ്യാറാക്കുമ്പോഴും ഒരു ശ്രദ്ധ വേണം. ഇഡലി മാവിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് അരി.
കഴിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഇഡലിയില്‍ അരിയുടെ അളവ് കുറച്ച് ഉഴുന്നിന്റെ അളവ് കൂട്ടണം. ഓട്ട്സ് ഇഡലിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്ട്സ് വെയിറ്റ് ലോസ് യാത്രയിലെ പെര്‍ഫെക്ട് സുഹൃത്താണ്.
ഇഡലിക്കൊപ്പം കഴിക്കുന്ന സാമ്പാറില്‍ ധാരാളം ഫൈബറും പ്രോട്ടീനും ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. സാമ്പാറില്‍ ഉപയോഗിക്കുന്ന പച്ചക്കറി കഷണങ്ങളുടെ എണ്ണം കൂട്ടുന്നതും ഏറെ ഗുണം ചെയ്യും. അതുകൊണ്ട് ശരീരഭാരം കുറയ്ക്കുമ്പോള്‍ എന്ത് കഴിക്കും എന്ന ആശങ്കയ്ക്ക് ഒരു പരിഹാരമാണ് നമ്മുടെ ഇഡലി-സാമ്പാര്‍ കോമ്പോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.