കോവിഡിനെതിരെ ഒരുമിക്കാൻ ജി 20 ഉച്ചകോടിയിൽ ആഹ്വാനം

കോവിഡിനെതിരെ ഒരുമിക്കാൻ ജി 20 ഉച്ചകോടിയിൽ ആഹ്വാനം

റിയാദ്: കോവിഡിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് ലോകത്തെ വൻ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20 ഉച്ചകോടി. സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനയുടെ ഈ വർഷത്തെ അധ്യക്ഷപദവി സൗദിക്കാണ്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധി വേളകളിൽ അന്താരാഷ്ട്ര സഹകരണം എത്രത്തോളം ഫലവത്താകും എന്ന് തെളിയിക്കാനും പരിമിതികൾ മനസ്സിലാക്കാനുമുള്ള അവസരമാണ് ഇതെന്ന് ഉച്ചകോടിയിൽ അഭിപ്രായമുയർന്നു. കോവിഡ് ചികിത്സാ പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റം നടത്തിയെന്നും ഇവയുടെ ഗുണം ഏവർക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് ഇനിയും വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടന്ന യോഗത്തിൽ കൊവിഡ് രൂക്ഷമായി ബാധിച്ച യുഎസ്, ബ്രിട്ടൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കു പുറമേ ചൈന, തുർക്കി, ഫ്രാൻസ് തുടങ്ങിയവയുടെ തലവന്മാരും പങ്കെടുത്തു. 2023ലെ ഉച്ചകോടി ഇന്ത്യയിലാണ് നടക്കുന്നത്. ലോകരാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക വാണിജ്യ അവസ്ഥകളും വിവിധമേഖലകളിലെ കോവിഡ് പശ്ചാത്തലത്തിലെ തളർച്ചയും മുന്നേറ്റവും യോഗം ചർച്ച ചെയ്തു. 2021ലെ സമ്മേളനം ഇറ്റലിയിലും 2022ലെ ഇന്തോനേഷ്യയിലും നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് ദുരിതങ്ങളിൽ നിന്നും അംഗരാജ്യങ്ങളുടെ സംരക്ഷിക്കാനും കള്ളപണത്തിനും ഭീകരതയ്ക്കും എതിരെ ശക്തമായി മുന്നേറാനും തീരുമാനിച്ചാണ് സമ്മേളനം പിരിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.