കാൽപന്ത് (കവിത)

കാൽപന്ത് (കവിത)


തട്ടിയും മുട്ടിയും വെട്ടിച്ചും
നീട്ടിയടിച്ചും ലക്ഷ്യത്തിലേക്ക്..
തടഞ്ഞും തട്ടി തെറിപ്പിച്ചും
ഇടങ്കാലുവച്ച് വീഴ്ത്തിയും
ലക്ഷ്യത്തെ തകർത്ത് എതിരാളിയും....
ചിലർ നീട്ടിയടിച്ചു... ചിലർ ഉരത്തിലേക്കും
പുറത്തേക്കുംതട്ടി തെറിപ്പിച്ചു -
പ്രതിരോധം - ആക്രമണം - സ്വയം രക്ഷയും
ജീവിതം പോലെ ഒരു കളി....
ഓരോ ഗോളിലുമൊരു  വേദനയും
 സന്തോഷവുമുണ്ട്
കളിക്കുന്നതിലൊരു  താളമുണ്ടതു-
പ്പോലീ ജീവിതത്തിനും...
കളിക്കുന്നതിലൊരൂ കണക്കുണ്ടതു-
 പ്പോലീ ജീവിതത്തിനും ...
താളവും കണക്കും തെറ്റുമ്പോൾ
കളിയും ജീവിതവും തോൽക്കും
എല്ലാ തെറ്റുകളും മലപോലെ
വന്നാലും ചിലപ്പോൾ വിജയിയാകാം...
അപ്പോൾ പറയുമതൊരു  ഭാഗ്യമെന്ന്..
കളിയിലും ഭാഗ്യമുണ്ട്, ജീവിതത്തിലും ...
ഭാഗ്യത്തിനും കളിക്കാൻ ഒരിട-
മുണ്ടീകാൽപന്തിലെപ്പോഴും....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.