ഡീസല്‍ വിലകളില്‍ വര്‍ദ്ധന. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ 46 പൈസയും ഡീസല്‍ 80 പൈസയും ലിറ്ററിന് വര്‍ദ്ധനവുണ്ടായി. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണ കമ്പനികൾ നാല് ദിവസം മുന്‍പ് വര്‍ദ്ധിപ്പിച്ചത്.
അന്താരാഷ്‌ട്ര എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ എണ്ണ കമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ് ഇങ്ങനെ വർദ്ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വര്‍ദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വര്‍ദ്ധിച്ച് 75.44 രൂപയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.