കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂമികുലുക്കം; തീവ്രത 6.4

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂമികുലുക്കം; തീവ്രത 6.4

കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് യുറേക്കാ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടു. ആളപായങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 2.34-ന് നായിരുന്നു സംഭവം. ഹംബോള്‍ട്ട് കൗണ്ടിയിലെ ഫേണ്‍ഡെയ്ല്‍ നഗരത്തില്‍നിന്ന് 7.5 മൈല്‍ അകലെ പസഫിക്കിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

3.30 ആയപ്പോഴേക്കും വിവിധയിടങ്ങളില്‍ നിന്നായി വൈദ്യുതി വിതരണം തടസപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഹംബോള്‍ട്ട് കൗണ്ടിയിലെ ഏകദേശം 60,000 ഉപഭോക്താക്കളാണ് വൈദ്യുതിയില്ലാതെ ദുരിതത്തിലായത്.

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയുള്ള ഒരു ഡസനിലധികം ചെറിയ ഭൂകമ്പങ്ങള്‍ പ്രദേശത്ത് ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

1994-ല്‍ ലോസ് ഏഞ്ചല്‍സിന്റെ വടക്കുപടിഞ്ഞാറുള്ള നോര്‍ത്ത്റിഡ്ജില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 60 പേരെങ്കിലും മരിക്കുകയും 10 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.