ദി പ്രോമിസ് റിലീസ് ചെയ്തു

ദി പ്രോമിസ് റിലീസ് ചെയ്തു

തരിയോട്: ​​ക്രിസ്തുമസ് പശ്ചാത്തലത്തിൽ ഒരു കൂട്ടം യുവജനങ്ങൾ നിർമിച്ച ദി പ്രോമിസ് എന്ന ഹ്രസ്വ ചിത്രം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. ഡിസംബർ 20ന് വൈകുന്നേരം 4.30ന് എൽറോയ് ചാനലിലൂടെ പ്രകാശനം ചെയ്ത ഈ ഹ്രസ്വ ചിത്രം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

 ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായ യുവാക്കൾ ചിത്രീകരണത്തിന് ആവശ്യമായ വസ്ത്രം, പാത്രങ്ങൾ, തുടങ്ങിയവയെല്ലാം സ്വയം ഉണ്ടാക്കി എടുക്കുകയായിരുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഒന്നര മാസത്തെ ഈ ഒരുക്കങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ക്യാമറയിൽ പതിയാൻ ആരംഭിക്കുന്നത്.

വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/sJKsnGildno


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26