ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തിനു പുതിയ അവകാശി. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്കാണ് രണ്ടാം സ്ഥാനം പിടിച്ചെടുത്തത്. ശതകോടീശ്വരനായ ബില്ഗേറ്റ്സിനെയാണു മസ്ക് മറികടന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്റെ ആസ്തി. നിലവില്‍ 500 ബില്ല്യണ്‍ ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം.
കഴിഞ്ഞ ദിവസം നാല് ബഹിരാകാശയാത്രികരുമൊത്തുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) ഡോക്ക് ചെയ്തിരുന്നു. ഇതിലൂടെ ടെസ്ല ഗ്രൂപ്പിന്റെ മൂല്യം ഉയരുകയും അങ്ങനെ ഇലോണ്‍ ലോക കോടീശ്വര പട്ടികയില്‍ രണ്ടാമതെത്തിയത്. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ 35-ാം സ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്ക്.
2020-ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയില്‍ 100.3 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്. വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില് ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗേറ്റ്സിനെ 2017-ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.