ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. അമൃത്സറിലെ രജതള്‍ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്ക്ക് പാക് ഡ്രോണ്‍ അയക്കുന്നത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പാകിസ്ഥാന്‍ ഭാഗത്ത് നിന്നാണ് ഡ്രോണ്‍ എത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
അതിര്‍ത്തിയിലെ സുരക്ഷാ വേലിയ്ക്ക് സമീപമാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഡ്രോണില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം മനസിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പ്രദേശത്ത് പൊലീസും ബിഎസ്എഫും ചേര്‍ന്ന് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയും അതിര്‍ത്തി കടന്ന് എത്തിയ ഡ്രോണ്‍ പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അതിര്‍ത്തിവഴി തുടര്‍ച്ചയായി ഡ്രോണ്‍ അയച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.