68 ഗ്ലാസ് ബോട്ടിലുകള്‍ തല കൊണ്ടു തുറന്നു അതും ഒരു മിനിറ്റില്‍; ഇത് ചരിത്രം- വീഡിയോ

68 ഗ്ലാസ് ബോട്ടിലുകള്‍ തല കൊണ്ടു തുറന്നു അതും ഒരു മിനിറ്റില്‍; ഇത് ചരിത്രം- വീഡിയോ

ചരിത്രം പോലും വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന പരസ്യ വാചകം സുപരിചിതമല്ലാത്തവര്‍ വിരളമാണ്. സംഗതി ശരിയാണ്. സ്വന്തം പേരില്‍ പല കാര്യങ്ങളിലായി ചരിത്രം കുറിക്കുന്നവര്‍ ഏറെയാണ് നമുക്കിടയില്‍. തല ഉപയോഗിച്ച് ഗ്ലാസ് ബോട്ടിലുകള്‍ തുറന്ന് ചരിത്രം നേടിയിരിക്കുകയാണ് ഒരു യുവാവ്.

കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതിശയം തോന്നിയേക്കാം. കാരണം തല ഉപയോഗിച്ച് ആരെങ്കിലും ഗ്ലാസ് ബോട്ടിലുകള്‍ തുറക്കുമോ എന്നായിരിക്കും പലരുടേയും സംശയം. ഇത്തരം സംശയങ്ങള്‍ക്കും അതിശയങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാകര്‍ റെഡ്ഡി എന്ന യുവാവ്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയയാണ് ഇദ്ദേഹം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് പ്രഭാകര്‍ റെഡ്ഡി ചരിത്രം രചിച്ചത്. ഒരു മിനിറ്റുകൊണ്ട് 68 ഗ്ലാസ് ബോട്ടിലുകളാണ് ഇദ്ദേഹം തല ഉപയോഗിച്ച് തുറന്നത്. പ്രഭാകര്‍ റെഡ്ഡിയെ കുറിച്ചുള്ള വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.

നെറ്റി കൊണ്ട് ഇടിച്ചാണ് ഓരോ ഗ്ലാസ് ബോട്ടിലുകളും പ്രബാകര്‍ റെഡ്ഡി തുറക്കുന്നത്. കാഴ്ചക്കാരില്‍ പോലും അല്‍പം ഭയം നിറയ്ക്കുമെങ്കിലും ചരിത്രത്തില്‍ തന്റെ പേര് തങ്കലിപികളാല്‍ കുറിച്ചു ഇദ്ദേഹം. എന്തായാലും പ്രഭാകര്‍ റെഡ്ഡിയുടെ നേട്ടം സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.