അർബുദ ബോധവല്‍ക്കരണം: പിങ്ക് കാരവന്‍ ഫെബ്രുവരി നാലിന് ആരംഭിക്കും

അർബുദ ബോധവല്‍ക്കരണം:  പിങ്ക് കാരവന്‍ ഫെബ്രുവരി നാലിന് ആരംഭിക്കും

ദുബായ്: അർബുദ ബോധവല്‍ക്കരണത്തിനായി സംഘടിപ്പിക്കുന്ന പിങ്ക് കാരവന്‍ ഫെബ്രുവരി നാലുമുതല്‍ ആരംഭിക്കും. ലോക അർബുദ ദിനത്തോട് അനുബന്ധിച്ചാണ് കാരവന്‍ സംഘടിപ്പിക്കുന്നത്. യുഎഇയില്‍ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്‍റ്സാണ് (എഫ്‌ഒസിപി) പിങ്ക് കാരവന്‍ സംഘടിപ്പിക്കുന്നത്. 

സ്തനാർബുദമുള്‍പ്പടെയുളള അർബുദത്തെ കുറിച്ചുളള ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. പുരുഷന്മാർക്ക് സ്തനാർബുദം വരില്ല എന്ന തെറ്റായ ധാരണ ഇല്ലാതാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണം നടക്കുക. ക്ലിനിക്കൽ, അൾട്രാസൗണ്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും മാമോഗ്രാം എന്നിവ ഉൾപ്പെടെയുളള സ്തനാർബുദ മെഡിക്കൽ സ്ക്രീനിംഗുകളും സൗജന്യമായി നടത്തും.കാ​ര​വ​നോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഒ​രു​ക്കും.


രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന ബോധവല്‍ക്കരണ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​തി​ര​സ​വാ​രി​ക്കാ​ർ സം​ഘ​ട​ന​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പിങ്ക് കാരവന്‍റെ 11 മത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഓരോ തവണയും സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് വീണ്ടും കാരവന്‍ സംഘടിപ്പിക്കാനുളള പ്ര​ചോ​ദ​ന​മെന്ന് പി​ങ്ക് കാ​ര​വ​ൻ റൈ​ഡ് ഉ​ന്ന​ത​ത​ല ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റീം ​ബി​ൻ​ക​റം പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.