പത്തനംതിട്ട: പത്തനംതിട്ടയില്‍ ചിക്കന്‍ ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയ്ല്‍ സ്‌കൂളിലാണ് സംഭവം.
അസ്വസ്ഥത അനുഭവപ്പെട്ട 13 വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റത്.
കൊടുമണ്ണിലെ കാരമല്‍ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കൊണ്ടു വന്നത്. ഹോട്ടലില്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷ അധികൃതര്‍ അറിയിച്ചു. അതേസമയം രാവിലെ 11 ന് എത്തിച്ച ബിരിയാണി നല്‍കിയത് വൈകുന്നേരം ആറിനാണന്നാണ് ഹോട്ടല്‍ അധികൃതരുടെ ആരോപണം.
അതിനിടെ ഭക്ഷ്യസുരക്ഷ പരിശോധനക്ക് പിന്നാലെ പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകള്‍ അടച്ചു പൂട്ടി. അടൂര്‍ ബൈപാസിലെ അല്‍ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്ത ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഒരാഴ്ചക്കിലെ രണ്ടുപേര്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.