കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ; ഡികെയുമായി പോരു മുറുങ്ങുന്നു

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ; ഡികെയുമായി പോരു മുറുങ്ങുന്നു

ബംഗലൂരൂ: ഡി.കെ. ശിവകുമാറുമായുള്ള പോരിനിടെ കര്‍ണാടക കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹത്തിന് തിരികൊളുത്തി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ വര്‍ഷം മേയ്യില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോലാറില്‍ നിന്ന് ജനവിധി നേടുമെന്ന് പ്രഖ്യാപനമാണ് ഇപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഇടയാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. ''ഇന്ന് ഈ ജനങ്ങളെ സാക്ഷിയാക്കി പറയാന്‍ ആഗ്രഹിക്കുന്നു, കോലാര്‍ എന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകും.'' സിദ്ധരാമയ്യ പറഞ്ഞു. ബദാമിയില്‍ നിന്നായിരുന്നു 2018ല്‍ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.

ബദാമിയില്‍ മത്സരിക്കാനുള്ള സാധ്യത സിദ്ധരാമയ്യ നേരത്തേ തള്ളിയിരുന്നു. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. 2018ലെ തിരഞ്ഞെടുപ്പില്‍ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബദാമിയില്‍ ബിജെപി സ്ഥാനാര്‍ഥിയോട് വിജയിച്ചപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോടു തോറ്റു.

കോണ്‍ഗ്രസിലെ നസീര്‍ അഹമ്മദ് മത്സരിച്ച് തോറ്റ മണ്ഡലമാണ് കോലാര്‍. ജെഡിഎസിന്റെ എസ്.ശ്രീനിവാസ ഗൗഡയാണ് നസീറിനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായ കോലാര്‍ 2018 ലാണ് കോണ്‍ഗ്രസില്‍ നിന്ന് കൈവിട്ട് പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.