ലോകകപ്പ് ഹോക്കി; ഇന്ത്യയ്ക്ക് വിജയ തുടക്കം

ലോകകപ്പ് ഹോക്കി; ഇന്ത്യയ്ക്ക് വിജയ തുടക്കം

ഭുവനേശ്വര്‍: സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം. പൂള്‍ ഡിയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം.

റൂര്‍ക്കല ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തതത്. ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി.

മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയിന്റാണുള്ളത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി.

48 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ കപ്പ് നേടുക എന്നതാണ് ഹര്‍മന്‍പ്രീത് സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം. അവസാനം നടന്ന 2018 ലോകകപ്പില്‍ ആറാം സ്ഥാനം കൊണ്ട് ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.