കമ്പാല: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഉഗാണ്ടയിലെ മികച്ച 40 മികച്ച നേതാക്കളുടെ പട്ടികയില്‍ മലയാളിയും. ഉഗാണ്ട വിഷന്‍ 2040 ഗ്രേറ്റ് ലീഡേഴ്സ് എന്ന പട്ടികയിലാണ് ഉഗാണ്ട ഡയമണ്ട് ട്രസ്റ്റ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായ വര്‍ഗീസ് തമ്പി ഉള്‍പ്പെട്ടിട്ടുള്ളത്. പബ്ലിക്ക് ഒപ്പീനിയന്‍ എന്ന സ്ഥാപനമാണ് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി ഉഗാണ്ട വിഷന്‍ 2040 ഗ്രേറ്റ് ലീഡേഴ്സിന്റെ പട്ടിക തയാറാക്കിയത്. 2040 ആകുമ്പോള്‍ ഉഗാണ്ടയെ ഒരു ഗ്രാമീണ സമൂഹത്തില്‍ നിന്ന് ആധുനികവും സമ്പന്നവുമായ രാജ്യമാക്കി മാറ്റാനുള്ള ഐക്യരാഷ്ട്ര സഭയുടെ ലക്ഷത്തിലേക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ് വര്‍ഗീസ് തമ്പി ഉള്‍പ്പെട്ട നാല്‍പതു പേര്‍.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള പതിനേഴു ലക്ഷ്യങ്ങളില്‍, ലിംഗസമത്വം (ഡയമണ്ട് ട്രസ്റ്റ് ബാങ്കിലെ 54% സ്ത്രീകള്‍), സാമ്പത്തിക വളര്‍ച്ചാ പിന്തുണ, വ്യാവസായിക വികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്താണ് വര്‍ഗീസ് തമ്പിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
1976-ല്‍ വര്‍ഗീസ് തമ്പി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2007-ലാണ് അദ്ദേഹം ഉഗാണ്ടയിലെത്തിയത്. മതപരവും സാമൂഹികവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദ്ദേഹം, സി ന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലിന്റെ ആഫ്രിക്ക കോര്‍ഡിനേറ്ററാണ്. ആഫ്രിക്കയിലെ ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഉഗാണ്ട സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റുമാണ് . ഉഗാണ്ടയില്‍ ക്രിസ്ത്യന്‍ സമൂഹം ആരംഭിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.