പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 കാരനെ ബൈക്കിടിച്ച് വീഴ്ത്തി; സ്ഥല ഉടമയ്‌ക്കെതിരെ പരാതി

പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 കാരനെ ബൈക്കിടിച്ച് വീഴ്ത്തി; സ്ഥല ഉടമയ്‌ക്കെതിരെ പരാതി

മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ സ്ഥലം ഉടമ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകിട്ടാണ് സ്ഥലമുടമ കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.