ഞാൻ ഇവിടെ രൂപപ്പെടുകയാണ്... അമ്മയുടെ ഉദരത്തിൽ എനിക്ക് നല്ല സുഖാ... എന്റ കൈകാലുകൾ അനുദിനം വളരുകയാണ്.. എന്റെ അമ്മേം അച്ഛനേം കാണാൻ എനിക്ക് കൊതിയായി...
പക്ഷേ, നിങ്ങക്കറിയോ..., ഇപ്പം ന്റെ അച്ഛനും അമ്മയ്ക്കും എന്നെ വേണ്ട..! ഞാൻ പെൺ കുഞ്ഞായോണ്ട് എന്നെ... എന്നെ കൊല്ലൂന്നാ പറയുന്നെ... അപ്പോ എന്റെ ജീവന് ഒരു വെലയുല്ലേ...?
ഭൂമിയിലെ പൂക്കളും,മരങ്ങളും മഴവില്ലും, പുഴയും, മണ്ണൊക്കെ കാണാൻ എനിക്കെത്ര കൊതിയാന്നറിയോ..? എന്റെമ്മേടെ മടിയിൽകിടന്ന് അമ്മിഞ്ഞ പാൽ നുണയാനും കഥകളും,പാട്ടുകളും കേട്ടുറങ്ങാനും... എനിക്ക്.. എനിക്കൊരിക്കലുമാവില്ല. ഒരിക്കലും..
അ.. അ..അമ്മേ...
അതാ...അതാ...ഡോക്ടർ...
എന്നെ കൊല്ലാൻ സൂചിയും മരുന്നുമെടുക്കാൻ ഡോക്ടർ നേഴ്സിനോട് പറയാണോ... അയ്യോ...എനിക്ക്...എനിക്ക് പേടിയാവുന്നു...
അമ്മേ....അമ്മേ...എന്നെ.. എന്നെ കൊല്ലരുതെന്നു പറ.. അമ്മേ...അമ്മേ... അച്ഛാ...ഞാനും അച്ഛന്റെ കുഞ്ഞല്ലേ... എന്നെ..എന്നെ കൊല്ലരുതെന്ന് പറയയച്ഛാ... നിങ്ങളെങ്കിലും... നിങ്ങളെങ്കിലും... എന്നെയൊന്ന് രക്ഷിക്ക്വോ...??
ഡോക്ടർ...വേണ്ട...വേണ്ട ഞാനൊരുപാവാ...വേണ്ട ഡോക്ടർ...വേണ്ട...വേണ്ട അമ്മേ................................!!!
ദൈവത്തിൻ്റെ ദാനമായ കുഞ്ഞുങ്ങളെ നിറഞ്ഞ ഹൃദയത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂ.
✍️ സിബി നെല്ലിക്കൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.