മുട്ട വില ഉയരുന്നു: അമേരിക്കൻ അതിർത്തികളിൽ മുട്ടകൾ പിടിച്ചെടുക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്

മുട്ട വില ഉയരുന്നു: അമേരിക്കൻ അതിർത്തികളിൽ മുട്ടകൾ പിടിച്ചെടുക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിൽ മുട്ട വില കുതിച്ചുയരുന്നു. ഇതേ തുടർന്ന് മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് മുട്ട കടത്താൻ ശ്രമിച്ചാൽ 10,000 ഡോളർ (8,140 പൗണ്ട്) വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും അമേരിക്കയിലേതിനേക്കാൾ പകുതി വിലയ്ക്കാണ് മുട്ട വിൽക്കപ്പെടുന്നത്. അമേരിക്കയിൽ മുട്ട വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിലവിൽ അതിർത്തി പോസ്റ്റുകളിൽ നിന്നും ഇവ പിടിച്ചെടുക്കുന്നത് 100 ശതമാനത്തിലധികം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ അമേരിക്കയിൽ മുട്ടവില 60 ശതമാനമാണ് ഉയർന്നിരിക്കുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ ഉപഭോക്തൃ വില സൂചിക പ്രകാരം ദേശീയതലത്തിൽ ഒരു ഡസൻ മുട്ടകളുടെ വില 2022 ജനുവരിയിൽ 1.93 ഡോളർ ആയിരുന്നു എന്നാൽ ഡിസംബറിൽ 4.25 ഡോളർ ആയി ഉയർന്നു. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുട്ടയ്ക്ക് തീപിടിച്ച വിലയാണ്.

ഇതേ തുടർന്ന് ഒക്‌ടോബർ ഒന്നിനും ഡിസംബർ 31 നും ഇടയിൽ മാത്രം അതിർത്തികളിൽ മുട്ടയും കോഴിയും പിടിച്ചെടുക്കുന്നത് 108 ശതമാനം വർദ്ധിച്ചതായി കൃഷി വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. അതേസമയം ചില പ്രദേശവാസികൾ മെക്സിക്കോയിൽ നിന്നും മുട്ട വാങ്ങാൻ ശ്രമിക്കുന്നത് ആശ്ചര്യകരമല്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കാരണം അതിർത്തി കടന്ന് കാനഡയിലെ ചില മിനി മാർക്കറ്റുകളിൽ എത്തിയാൽ ഒരു ഡസൻ മുട്ടയ്ക്ക് ഏകദേശം എട്ട് ഡോളർ മാത്രമാണ് വില. മെക്സിക്കോയിലേക്കുള്ള ടിജുവാന അതിർത്തിയിലാകട്ടെ ഒരു ഡസൻ മുട്ടയ്ക്ക് മൂന്ന് ഡോളറിൽ താഴെയാണ് വില.

മെക്‌സിക്കോയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സാൻ യ്‌സിഡ്രോയിലെ ഒരു മാർക്കറ്റിന്റെ ഉടമയായ ആന്റണി ഗാഗോ മുട്ട വില ഉയർന്നതിനെ തുടർന്ന് അസന്തുഷ്ടരായ ചില ഉപഭോക്താക്കൾ മെക്‌സിക്കോയിലേക്ക് അതിർത്തി കടന്ന് വരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. "ഇവിടെ 100 എണ്ണമുള്ള മുട്ടകളുടെ ഒരു ബോക്സിന് വില 40 ഡോളർ ആണ്. എന്നാൽ ഒരു ഡസൻ മുട്ടയ്ക്ക് 9.99 ഡോളർ ചിലവാകും. അതേസമയം അഞ്ച് മുട്ടകൾ ആണ് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കൂടുതൽ ചെലവേറിയതായിരിക്കും" ഗാഗോ പറഞ്ഞു.

ടെക്‌സാസിലെ എൽ പാസോയ്‌ക്കിടയിലുള്ള അതിർത്തിയിലും സമാനമായ വില നിലവാരമാണ് ഉള്ളത്. ഇവിടെ ഒരു ഡസൻ മുട്ടയ്‌ക്ക് ഏകദേശം ആറ് ഡോളർ വിലവരും. മെക്‌സിക്കോയിലെ സിയുഡാഡ് യുവാരസിൽ ഒരു പെട്ടി മുട്ടയുടെ വില ഏകദേശം 3.40 ഡോളർ ആണ്.

അതിർത്തി കടന്ന് വരുന്ന മുട്ടയുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഇത്തരം ആളുകൾക്ക് പിഴ ചുമത്താനുള്ള നടപടിയും ഭരണകൂടം ആരംഭിച്ചു. സിബിപി സൂപ്പർവൈസറി അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ് ചാൾസ് പെയ്ൻ വ്യക്തമാക്കുന്നതനുസരിച്ച് പിടിക്കപ്പെടുന്ന വ്യക്തികൾക്ക് 10,000 ഡോളർ വരെയുള്ള ഉയർന്ന പിഴ നിയമവിരുദ്ധമായ വാണിജ്യ കയറ്റുമതിയുടെ പേരിൽ നൽകേണ്ടി വരും.

മാത്രമല്ല വ്യക്തികൾ ഏകദേശം 300 ഡോളറിന്റെ സിവിൽ പിഴകൾ നേരിടേണ്ടി വരും. കൂടാതെ പിടിച്ചെടുക്കുന്ന മുട്ടകൾ നശിപ്പിക്കുകയും ചെയ്യും. അതേസമയം പിടിച്ചെടുക്കുന്ന മുട്ടകൾ തങ്ങളുടേതല്ല എന്ന് വ്യക്തികൾക്ക് തെളിയിക്കാൻ കഴിഞ്ഞാൽ അവരുടെ മേൽ പിഴ ചുമത്തില്ല. എങ്കിലും മുട്ടകൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.