നല്ല എരിവും പുളിയുമുള്ള മീന്‍ കറി കൂട്ടാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യകിച്ച് രുചിയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന തിരുത കറി ആയാലോ? തേങ്ങാപാല്‍ ചേര്‍ത്ത് കുടംപുളിയിട്ട് എരിവ് ചേര്‍ത്ത് തയാറാക്കുന്ന നല്ല ചുവന്ന നിറത്തിലുള്ള മീന്‍ കറിയുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്.
നല്ല തിരുത മീന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആദ്യം മുളകു പൊടിയും മഞ്ഞള്‍ പൊടിയും അര കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കി മാറ്റിവെയ്ക്കണം. നിറം തോന്നാല്‍ കശ്മീരി മുളകു പൊടി ചേര്‍ക്കണം. ഒരു മണ്‍ച്ചട്ടിയിലേക്ക് 3-4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ഉലുവയുമിട്ട് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും വറ്റല്‍മുളകും നന്നായി അരിഞ്ഞെടുത്ത ചുമന്നുള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ചുകൂടി വെളിച്ചെണ്ണ ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി പേസ്റ്റ് കൂടി ചേര്‍ത്ത് ചെറിയ തീയില്‍ ഇളക്കുക. ആവശ്യമെങ്കില്‍ കുറച്ച് വെള്ളം കൂടി ചേര്‍ക്കാം.
എണ്ണ തെളിഞ്ഞ് വരുന്നതോടെ മീന്‍ കക്ഷണങ്ങള്‍ മൂടി കിടക്കാന്‍ ആവശ്യമായ വെള്ളവും ഉപ്പ് പാകത്തിനും ചേര്‍ക്കുക. ഒപ്പം കഴുകി വച്ച കുടംപുളിയും ഇടുക. കറി തിളച്ചു വരുമ്പോള്‍ കുറച്ചു കൂടി കറിവേപ്പില ഇടുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ കക്ഷണങ്ങള്‍ ചേര്‍ക്കുക. ചെറിയ തീയില്‍ മീന്‍ 10 മിനിറ്റ് വേവിക്കുക. നന്നായി വറ്റി വരുമ്പോള്‍ പിഴിഞ്ഞു വെച്ചിരുന്ന തേങ്ങാപാല്‍ (ഒന്നാം പാല്‍) ഒഴിച്ചു കൊടുക്കുക. വീണ്ടും ചെറിയ തീയില്‍ കറി ഒന്നുകൂടി വറ്റണം. അഞ്ച്, ആറ് മിനിട്ടുകള്‍ കഴിയുമ്പോള്‍ തിരുത കറി കുറുകി കട്ടിയായി വരും. ഇനി ചൂടോടെ ചോറിനൊപ്പം കഴിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.