വാഷിംഗ്‌ടൺ : ഇറാന്റെ മിസൈൽ പദ്ധതിയുടെ വികസനത്തിന് പിന്തുണ നൽകുന്ന ചൈനീസ്, റഷ്യൻ കമ്പനികൾക്ക് എതിരെ സാമ്പത്തിക ഉപരോധം അമേരിക്ക വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സങ്കീർണ്ണമായ സാങ്കേതികവിദ്യയും വിവരങ്ങളും ഇറാന്റെ മിസൈൽ പദ്ധതിയിലേക്ക് കൈമാറുന്നതായി ആരോപിക്കപ്പെടുന്ന നാല് സ്ഥാപനങ്ങൾക്കുമേൽ അമേരിക്കൻ ഗവണ്മെന്റ് എല്ലാവിധ സഹായങ്ങൾക്കും കയറ്റുമതികൾക്കും രണ്ട് വർഷത്തേക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് ആസ്ഥാനമായുള്ള രണ്ട് കമ്പനികളായ ചെംഗ്ഡു ബെസ്റ്റ് ന്യൂ മെറ്റീരിയൽസ്, സിബോ എലിം ട്രേഡ്, റഷ്യ ആസ്ഥാനമായുള്ള നിൽകോ ഗ്രൂപ്പ്, ജോയിന്റ് സ്റ്റോക്ക് കമ്പനി എലികോൺ എന്നിവയ്ക്കെതിരെയാണ് ബുധനാഴ്ച ഉപരോധം ഏർപ്പെടുത്തിയത്. ഇറാന്റെ മിസൈൽ വികസന ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുക എന്നതാണ് അമേരിക്കൻ ശ്രമം .
മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ കീഴിൽ മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ഇറാൻ ആണവ കരാറിൽ നിന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 2018 ൽ പിന്മാറി. അമേരിക്കയുടെ ‘ഇറാൻ നയങ്ങൾ’ പാലിക്കാത്ത ഏതെങ്കിലും വിദേശ രാജ്യത്തിനോ കമ്പനിയ്ക്കോ ഉപരോധം ഏർപ്പെടുത്തുവാനുള്ള ദൃഢ നിശ്ചയം ട്രംപ് ഭരണകൂടം പ്രകടിപ്പിച്ചു. ഭരണം ഒഴിയുന്നതിന് മുൻപ് ഇറാനെതിരെ പരമാവധി നിയന്ത്രണങ്ങൾ കൊണ്ടുവരുവാനാണ് ട്രംപ് ഭരണകൂടം പരിശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.