'ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകര്‍ത്തു': സര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി യുഡിഎഫ്

'ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകര്‍ത്തു': സര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രമിറക്കിയത്.

മോശം നികുതി പിരിവും ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും സാമ്പത്തികമായി കേരളത്തെ തകര്‍ത്തുവെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ കടം ഭാവിയില്‍ നാല് ലക്ഷം കോടിയില്‍ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് ഉപ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നും ധവളപത്രത്തിലുണ്ട്.

3419 കോടി മാത്രം കൈവശമുള്ള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധവളപത്രത്തില്‍ ചോദിക്കുന്നു. സാധാരണക്കാരെ മറന്നുളള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികള്‍ അക്കമിട്ട് നിരത്തുന്ന ധവളപത്രം, കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളെയും കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.