ഇടവകയുടെ ചിത്രം പതിപ്പിച്ച സ്റ്റാമ്പ് പുറത്തിറക്കി; സെന്റ് തോമസ് മുട്ടാര്‍ ഇടവകയ്ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം

ഇടവകയുടെ ചിത്രം പതിപ്പിച്ച സ്റ്റാമ്പ് പുറത്തിറക്കി; സെന്റ് തോമസ് മുട്ടാര്‍ ഇടവകയ്ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം

ചങ്ങനാശേരി: കുട്ടനാടിന്റെ പാദുവ എന്നറിയപ്പെടുന്ന ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ട കുമരന്‍ചിറ സെന്റ് തോമസ് മുട്ടാര്‍ ഇടവകയ്ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം. ഇടവകയുടെ ചിത്രം പതിപ്പിച്ച സ്റ്റാമ്പ് ദേവാലയത്തിന്റെ 125 -ാം വര്‍ഷികം പ്രമാണിച്ച് പുറത്തിറക്കി. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

ദേവാലയത്തിന്റെ ഓര്‍മ്മയ്ക്കായിട്ട്, അതിന്റെ പാരമ്പര്യവും തനിമയും വിശ്വാസികളുടെയും തീര്‍ത്ഥാടകരുടേയും വര്‍ധനവുമെല്ലാം ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ആകര്‍ഷണം മഹത്വരമാക്കുന്നു.


ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഭാരത സര്‍ക്കാരിന്റെ തപാല്‍ വകുപ്പ് ഒരു അംഗീകാരമായി ഈ പള്ളിയുടെ പേരില്‍ സ്റ്റാമ്പ് ഇറക്കുവാന്‍ തയ്യാറയത്. സാധാരണ പോസ്റ്റല്‍ സ്റ്റാമ്പ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. പള്ളിയുടെ ചിത്രവും ഒപ്പം 125 -ാം വര്‍ഷത്തിന്റെ ലോഗോയും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.


ദേവാലയത്തിന്റെ ചിത്രം താപാല്‍ വകുപ്പിന് കൈമാറുകയും തപാല്‍ വകുപ്പ് അത് അംഗീകരിക്കുകയും ചെയ്തു. ഈ അംഗീകാരത്തില്‍ സഭ ഒന്നടങ്കം സന്തോഷിക്കുന്നുവെന്ന് ഇടവക സമൂഹം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.