കോതമംഗലം: കോതമംഗലം രൂപതാംഗമായ ഫാ. ജോൺ കല്ലറയ്ക്കൽ നിര്യാതനായി. മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തെനത്തൂരിലുള്ള സഹോദരൻ ജോർജിന്റെ വീട്ടിൽ പൊതു ദർശനത്തിന് എത്തിക്കും.
വ്യാഴാഴ്ച രാവിലെ10.30ന് വീട്ടിൽ സംസ്കാര ശുശ്രുഷകൾക്ക് ശേഷം 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ തെനത്തൂർ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിലിന്റെയും ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിന്റെയും മുഖ്യ കർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രുഷകൾ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26