ചായക്കടക്കാരനായ എഴുത്തുകാരന്‍; കഥയല്ല ഇത് ഒരു എഴുത്തുകാരന്റെ ജീവിതം

ചായക്കടക്കാരനായ എഴുത്തുകാരന്‍; കഥയല്ല ഇത് ഒരു എഴുത്തുകാരന്റെ ജീവിതം

ലക്ഷ്മണ്‍ റാവു, ഇത് വെറുമൊരു പേരല്ല. അനേകര്‍ക്ക് പ്രചോദനം ഏകുന്ന ജീവിത മാതൃകയാണ്. ഡല്‍ഹിയിലെ റോഡരികില്‍ ചായക്കച്ചവ്വടം നടത്തുന്ന ലക്ഷ്മണ്‍ റാവു ഒരു എഴുത്തുകാരനാണ്. അതും മികച്ച ഒരു നോവലിസ്റ്റ്. വെല്ലുവിളികലില്‍ തളരാതെ കഠിനപ്രയത്‌നം കൊണ്ട് ലക്ഷ്യം സാക്ഷാത്കരിക്കുന്ന മഹാ പ്രതിഭ എന്നുകൂടി ലക്ഷ്മണ്‍ റാവുവിനെ വിശേഷിപ്പിക്കാം.

65 വയസ്സുണ്ട് ലക്ഷ്മണ്‍ റാവുവിന്. അദ്ദേഹം എഴുതിയതാകട്ടെ 25-ഓളം നോവലുകള്‍. ഇവയില്‍ പന്ത്രണ്ടെണ്ണം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒരു എഴുത്തുകാരനാകണമെന്ന ആഗ്രഹവുമായി 1975-ലാണ് ലക്ഷ്മണ്‍ ദില്ലിയിലെത്തിയത്. എന്നാല്‍ അന്ന് സാമ്പത്തികമായി എറെ ബുദ്ധിമുട്ടനഭവിച്ചു അദ്ദേഹം. തൂപ്പുകാരനായും ഹോട്ടലില്‍ വെയ്റ്ററായുമെല്ലാം അദ്ദേഹം ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തി.

ഈ പണമെല്ലാം സ്വരുക്കൂട്ടി 1977-ല്‍ അദ്ദേഹം ഒരു പാന്‍കട തുറന്നു. ആ സമയത്താണ് തന്റെ ആദ്യ നോവലായ രാംദാസ് അദ്ദേഹം പൂര്‍ത്തിയാക്കുന്നതും. ഇനോവല്‍ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം പല പ്രസാദകരേയും സമീപിച്ചു. ഒരു പാന്‍വിലപ്പനക്കാരനാണെന്നുകണ്ട് പല പ്രധാസകതരും അദ്ദേഹത്തെ മടക്കി അയക്കുകയാണ് ചെയ്തത്. എന്നാല്‍ ആ വേദനകള്‍ക്കൊന്നും ലക്ഷ്മണ്‍ റാവുവിനെ തോല്‍പിക്കാനായില്ല. കാരണം ഒരു പുസ്തകം എങ്കിലും പ്രസിദ്ധീകരിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം അത്രമേല്‍ തീവ്രമായിരുന്നു.

അങ്ങനെ വീട് നിര്‍മിക്കാനായി കരുതിവെച്ച ആറായിരും രൂപ കൊണ്ട് അദ്ദേഹം തന്റെ നോവല്‍ പ്രസിദ്ധപ്പെടുത്തി. നാലായിരത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ട് രാംദാസ് എന്ന നോവലിന്റെ. പിന്നീടാണ് പാന്‍കട നിര്‍ത്തി അദ്ദേഹം ചായക്കട തുടങ്ങിയത്. അപ്പോഴും എഴുത്തു തുടര്‍ന്നു. മാത്രമല്ല പഠനവും.

തന്റെ 37-ാം വയസ്സിലാണ് അദ്ദേഹം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ സിബിഎസ്ഇയുടെ കറസ്‌പോണ്ടന്‍സ് കോഴ്‌സിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. 52-ാം വയസ്സില്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭ്യാസം വഴി ബിരുദവും നേടി. പഠിക്കാന്‍ പ്രായം ഒരു തടസ്സമില്ലെന്ന് വിശ്വസിക്കുന്ന ലക്ഷ്മണ്‍ റാവു ഇനിയുമേറെ പഠിക്കാന്‍ ആഗ്രഹിക്കുന്നു.

രാത്രി ഒമ്പത് മണിക്ക് ചായക്കട അടച്ചു കഴിഞ്ഞാല്‍ ഒരു മണി വരെ അദ്ദേഹം എഴുത്തിനും വായനയ്ക്കുമൊക്കെയായി ചെലവഴിക്കുന്നു. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിച്ചാല്‍ മതി എന്ന അനേകരെ സ്വജീവിതം കൊണ്ട് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്മണ്‍ റാവു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.