മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ചിലരില്‍ ചികിത്സ ഇല്ലാതെ തന്നെ ഇത്തരം പാടുകള്‍ ഇല്ലാതാകും.
മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളില്‍ ലഭിക്കുന്ന തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും മുഖക്കുരുവിനെ തടയുകയും കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്റെ നിറം മാറ്റത്തെ നോക്കുകയും ചെയ്യും.
ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
അതുപോലെ തന്നെ കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഈ ഫേസ് പാക്ക് ആഴ്ചയില്‍ മൂന്ന് തവണ വരെ ഇടാവുന്നതാണ്.
തൈരും ഓട്സും കൊണ്ടുള്ള ഫേസ് പാക്കും ചര്‍മ്മത്തെയും സുഷിരങ്ങളെയും ആഴത്തില്‍ വൃത്തിയാക്കാനും കറുത്ത പാടുകളെ അകറ്റാനും ഫലപ്രദമാണ്. ഈ പാക്ക് തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂണ്‍ ഓട്‌സ് പൊടിയില്‍ ഒരു ടീസ്പൂണ്‍ തൈരും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മുതല്‍ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഓട്സ് കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
അതുപോലെ വെള്ളരിക്ക-തൈര് ഫേസ് പാക്കും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി അരച്ച വെള്ളരിക്കയും തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.