അജ്ഞാതനായ ആശാരിയും അത്ഭുത സ്റ്റെയർകേസും
അമേരിക്കയിൽ ന്യൂ മെക്സിക്കോയിലെ ലൊറേറ്റ ചാപ്പലിലെ വി യൗസേപ്പിന്റെ ഈ അത്ഭുത സ്റ്റെയർകേസാണ് ശാസ്ത്രജ്ഞരുടെയും ആർക്കിടെക്ടുമാരുടെയും വാ അടപ്പിച്ചത്. ആർക്കും വിശദീകരിക്കാനാവാത്ത നിഗൂഢതകളുമായി ഈ ഗോവണി ഇന്നും നിലനിൽക്കുന്നു.
1878 ൽ ആണ് ലോറെറ്റോ ചാപ്പൽ പൂർത്തിയായത് . പണി പൂർത്തിയായി കഴിഞ്ഞപ്പൊഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ; ഗായക സംഘത്തിന് മുകളിലേക്ക് പ്രവേശിക്കാൻ ഒരു മാർഗവുമില്ല എന്നത്. ഇരുപത്തിരണ്ടു അടി മുകളിലായിരുന്നു ഗായകർക്കുള്ള സ്ഥലം . ഒരു ഗോവണി പണിയുക എന്നുള്ളതായിരുന്നു പരിഹാരം. പ്രശ്നം പരിഹരിക്കാനായി ആശാരിമാരെ വിളിച്ചു വരുത്തി. എന്നാൽ അത്ര ചെറിയ ഒരു ചാപ്പലിന്റെ ഉള്ളിൽ ഒരു ഗോവണി പണിയുക എന്നത് അസാധ്യമാണെന്ന് എല്ലാ മരപ്പണിക്കാരും ഒരുപോലെ പറഞ്ഞു. ഇതേത്തുടർന്ന് ആ ചാപ്പലുമായി ബന്ധപ്പെട്ട മഠത്തിലെ സന്യാസിനികൾ ഒരു പരിഹാരം തേടി മരപ്പണിക്കാരുടെ മധ്യസ്ഥനായ വി യൗസേപ് പിതാവിന്റെ നൊവേന ആരംഭിച്ചു. നൊവേന തുടങ്ങി അവസാന ദിവസം ഒരു ആശാരി ആ സന്യാസിനികളുടെ അടുത്തെത്തി. ഒരു കഴുതയും ചില ഉപകരണങ്ങളും ആയി ഒരു ജോലി തേടി ആണ് അയാൾ എത്തിയത്. അദ്ദേഹം ഗോവണിയുടെ പണി ആരംഭിച്ചു . ഒൻപതു മാസത്തിനുള്ളിൽ ഗോവണിയുടെ പണി പൂർത്തി ആയി .അതിമനോഹരമായ വളവുകളുള്ള മുകളിലേക്ക് പണിത ഒരു ഗോവണി. പണി തീർന്നതിൽ പിന്നെ ആ വ്യക്തിയെ ആരും കണ്ടിട്ടില്ല. ആരോടും പറയുകയോ പ്രതിഫലം വാങ്ങുകയോ ചെയ്യാതെ ആ വ്യക്തി അപ്രത്യക്ഷനായി. നട്ടിൽ മുഴുവൻ അന്വേഷിക്കുകയും ന്യൂസ് പേപ്പറിൽ പരസ്യം കൊടുക്കുകയും ചെയ്തു . അങ്ങനെ ഒരു വ്യക്തിയെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. അത് ഇന്നും നിഗൂഢമായി തുടരുന്നു. എന്നാൽ ലോറെറ്റോ ചാപ്പലിലെ ‘ സ്പൈറൽ'ഗോവണിയെ ചുറ്റിപ്പറ്റി ഉള്ള നിഗൂഡത അത് മത്രമല്ല . അതിന്റെ നിർമ്മണത്തിനു ഉപയോഗിച്ച തടിയും , അതിന്റെ നിർമ്മാണത്തിന്റെ ശാസ്ത്രവും ഇന്നും ഉത്തരം കിട്ടാ ചോദ്യം ആണ്. ആശാരിപ്പണിയുടെ അഭിമാനമായാണ് ഈ സ്റ്റെയർകേസ് കരുതപ്പെടുന്നത്. ഇത് നിർമ്മിച്ചിരിക്കുന്ന തടി എവിടെ നിന്ന് വന്നു എന്ന് ആർക്കും അറിയില്ല . വളരെ ആന്വേഷണങ്ങൾക്കു ശേഷം, ആ പ്രദേശത്തെങ്ങും ആ തരം തടി ലഭ്യമല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .
ഈ ഗോവണിക്കു 360 ഡിഗ്രിയിലുള്ള രണ്ടു വളവുകളുണ്ട് . അതിശയിപ്പിക്കുന്ന മറ്റൊരു സംഗതി ഇതിന്റെ നിർമ്മാണത്തിനു ആണിയോ സ്ക്രൂവോ പശയോ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതാണ് . ഇതിനു ഒരു 'സെൻട്രൽ സപ്പോർട്ട്' ഇല്ല എന്നതും എഞ്ചിനീയർമരുടെയും ആർക്കിടെക്ടുമാരുടെയും ഉറക്കം കെടുത്തുന്നു . മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതിന്റെ വെയ്റ്റ് താങ്ങുന്നത് ഇതിന്റെ ബേസ് ആണ് . വിദഗ്ധരുടെ അഭിപ്രായപ്രകാരം , ഭൂഗുരുത്വാകർഷണ നിയമം അനുസരിച്ചു ഒരാൾ കയറുമ്പോൾ തന്നെ ഈ ഗോവണി താഴെ വീഴേണ്ടതാണ് . എന്നാൽ നൂറു വർഷങ്ങൾക്ക് മുകളിലായി എണ്ണമില്ലാത്തത്ര ആൾക്കാർ ഇതിൽ കറിയിറങ്ങുന്നു. മാത്രമല്ല സെൻട്രൽ സപ്പോർട്ട് ഇല്ലാതെ ഈ ഗോവണി എങ്ങിനെ നേരെ നിൽക്കുന്നു എന്നതിന് ഉത്തരം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു ഇതുവരെ ആയിട്ടില്ല .
ഒടുവിൽ സന്യാസിനികൾ ഒരു അനുമാനത്തിൽ എത്തി; അത് വി യൗസേപ്പായിരുന്നു, തങ്ങളുടെ പ്രാർഥനക്കു ഉത്തരം തന്നതായിരുന്നു. ഈ ഗോവണിക്കു ആദ്യം കൈവിരി ഉണ്ടായിരുന്നില്ല . ഏതാനും വർഷങ്ങൾക്കു ശേഷം പണിതതാണ് ഇപ്പൊ കാണുന്ന കൈവിരി. മറ്റൊരു പ്രത്യേകത ഉള്ളത് ഈ ഗോവണിക്കു 33 പടികൾ ആണുള്ളത് . യേശുവിന്റെ കുരിശുമരണ സമയത്തെ പ്രായവുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ അത്ഭുത സ്റ്റെയർകേസ് കാണാൻ എല്ലാ വർഷവും ലക്ഷക്കണക്കിന് ആൾക്കാരാണ് എത്തുന്നത് . ഈ സ്റ്റെയർകേസിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ഈ സ്റ്റെയർകേസ് . ' അൺസോൾവ്ഡ് മിസ്റ്ററീസ് ' എന്ന പേരിലും ' ദി സ്റ്റെയർകേസ് ' എന്ന പേരിലും സിനിമകളും ഇറങ്ങിയിട്ടുണ്ട്.
സിസിലി ജോൺ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.