സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മാർപ്പാപ്പയുടെ സന്നദ്ധ സംഘടനകൾ

സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മാർപ്പാപ്പയുടെ സന്നദ്ധ സംഘടനകൾ

വത്തിക്കാൻ സിറ്റി: രണ്ട് വൻ ഭൂകമ്പങ്ങളെത്തുടർന്ന് തകർന്ന സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിന് സംഭാവനകൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകൾ (Pontifical Mission Societies - PMS).

ഇരു രാജ്യങ്ങളിലും നടന്ന ദുരന്തത്തിൽ മാർപ്പാപ്പ തന്റെ ആശങ്ക രേഖപ്പെടുത്തി. "സിറിയ, തുർക്കി എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പം ബാധിച്ച ജനങ്ങളോട് ഞാൻ പൂർണ്ണഹൃദയത്തോടെ അടുത്തുനിൽക്കുന്നു. ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും കുടുംബാംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു. ഈ ഭയാനകമായ ദുരന്തത്തിനിടയിലും നമ്മുടെ മൂർത്തമായ സഹായം അവരെ താങ്ങി നിർത്തട്ടെ" ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.

തെക്കുകിഴക്കൻ തുർക്കിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായി. രാജ്യത്തും അയൽരാജ്യമായ സിറിയയിലും ദുരന്തം വ്യാപക നാശം വിതച്ചു. ഭൂകമ്പത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതിനകം 20,000 അടുത്തെത്തി. മരണസംഖ്യ ഓരോ നിമിഷവും വർധിക്കുകയാണ്.

അതിനിടെ അപ്പോസ്തോലിക് ന്യൂൺഷ്യോസ് തുർക്കിയിലെ ആർച്ച് ബിഷപ്പ് മാരെക് സോൾസിൻസ്കി, സിറിയയിലെ കർദിനാൾ മരിയോ സെനാരി എന്നിവർക്ക് തിങ്കളാഴ്ച തന്നെ ടെലിഗ്രാമുകൾ അയച്ചിരുന്നു. ടെലിഗ്രാമുകളിൽ ഇരു ബിഷപ്പുമാരോടും മാർപ്പാപ്പ തന്റെ ആത്മീയ സാന്നിധ്യം അവരെ അറിയിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു.

മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടനകളുടെ പിന്തുണ

സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള ഏറ്റവും പുതിയ സംരംഭം മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടന തിങ്കളാഴ്ച തന്നെ പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളിലും ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനായി അമേരിക്കയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ തുർക്കി, സിറിയ ഫണ്ടുകൾക്കായി ഭൂകമ്പ സഹായം തുറന്നു.

ഈ ഫണ്ടിൽ നിന്നുള്ള വരുമാനം സിറിയയിലെ അലപ്പോയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മിഷനറി വൈദികർ, കന്യാസ്ത്രീകൾ, ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം നൽകുന്ന മറ്റ് സാധാരണ മിഷനറിമാർ എന്നിവർക്ക് പിന്തുണ നൽകും. അലപ്പോയിലെ ദുരന്തത്തെ കൽഡിയൻ ബിഷപ്പ് ബിഷപ്പ് അന്റോയിൻ ഔഡോ, പ്രദേശത്തെ നശിപ്പിച്ച "അതിശക്തമായ ബോംബ്" എന്നാണ് നിർവചിച്ചത്.

വരും ദിനങ്ങൾ നിർണായകമാകും

ഭൂകമ്പം ഉണ്ടാക്കിയ നാശത്തിന്റെ പൂർണ്ണ വ്യാപ്തി അറിയാൻ വളരെ നേരത്തെ കഴിഞ്ഞിരിക്കുന്നുവെന്ന് മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടനകളുടെ അമേരിക്കൻ നാഷണൽ ഡയറക്ടർ മോൺസിഞ്ഞോർ കീറൻ ഹാരിംഗ്ടൺ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങൾ നിർണായകമാകുമെന്നാണ് ഈ അനുഭവം വ്യക്തമാക്കുന്നത്.

മിഷനറിമാർ സഹായിക്കാൻ തയ്യാറാണ്. തുർക്കിയിലെ ദേശീയ ഡയറക്ടർ ഇതിനകം തന്നെ പ്രാദേശിക എൻ‌ജി‌ഒകളുമായി ചേർന്ന് അയച്ച ഓരോ ഡോളറും ഈ ദുരന്തത്തിൽ ഏറ്റവുമധികം ആഘാതം നേരിട്ടവർക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ വ്യക്തതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും മോൺസിഞ്ഞോർ കീറൻ ഹാരിംഗ്ടൺ വിശദീകരിച്ചു.

മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടനകൾ അമേരിക്കൻ കത്തോലിക്കാ രൂപതകളിലൂടെയും വിശ്വസ്തരായ മറ്റ് പങ്കാളി സംഘടനകളിലൂടെയും സഹായം വിതരണം ചെയ്യും. ദുരന്തം ബാധിക്കപ്പെട്ട സമൂഹങ്ങളുടെ അടിയന്തിരവും അത്യാവശ്യവുമായ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് സംഭാവനകൾ പൂർണ്ണമായി പ്രയോജനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും മോൺസിഞ്ഞോർ ഹാരിംഗ്ടൺ വ്യക്തമാക്കി.

നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ മനുഷ്യർക്കായുള്ള തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നുവെന്നും മോൺസിഞ്ഞോർ ഹാരിംഗ്ടൺ പറഞ്ഞു.

മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടനകൾ

അമേരിക്കയിലെ മാർപ്പാപ്പയുടെ ജീവകാരുണ്യ സംഘടനകൾ പ്രാദേശിക ബിഷപ്പുമാർ, പള്ളികൾ, മിഷനറി സഭകൾ എന്നിവയിലൂടെ വ്യക്തിഗത സഭകളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിഭവങ്ങൾ തുല്യമായും ന്യായമായും വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഒന്നാണ്.

പണം അമേരിക്കയിൽ നിന്ന് നേരിട്ട് മിഷൻ പ്രദേശങ്ങളിലെ ബിഷപ്പുമാരിലേക്ക് പോകുന്നു. ഇത് രണ്ട് പ്രാദേശിക സഭകൾ തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് സാധ്യമാകുന്നത്.

തുർക്കി, സിറിയ എന്നിവിടങ്ങളിലെ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായിയുള്ള സഹായനിധിയിലേക്ക് സംഭാവനകൾ നല്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.