35 വയസിന് മുമ്പേയുള്ള പ്രമേഹം സ്ത്രീകള്‍ക്ക് അത്യന്തം അപകടം

35 വയസിന് മുമ്പേയുള്ള പ്രമേഹം സ്ത്രീകള്‍ക്ക് അത്യന്തം അപകടം

സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. പ്രത്യുത്പാദന ശേഷിയുടെ പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ മാനസികമായും പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി പലപ്പോഴും നമ്മളില്‍ പല രോഗങ്ങളും ഉടലെടുക്കുന്നു. അതില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് പ്രമേഹം. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരേയും പ്രമേഹം ബാധിക്കുന്നുണ്ട്. എന്നാല്‍ രണ്ട് പേരേയും ബാധിക്കുന്നത് രണ്ട് തരത്തിലാണ് എന്നതാണ്. പ്രമേഹം സ്ത്രീകളിലും പുരുഷന്‍മാിരലും പ്രത്യുത്പാദന ശേഷിയില്‍ പ്രശ്നം ഉണ്ടാക്കുന്നു.

ഗര്‍ഭധാരണത്തിന് കാലതാമസം നേരിടുകയും അണ്ഡോത്പാദനത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പിസിഓഎസ് പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഭ്രൂണത്തിന്റെ അനാരോഗ്യം, ഇംപ്ലാന്റേഷന്‍ നടക്കുന്നതിന് കാലതാമസം നേരിടുന്നത് എല്ലാം നിങ്ങളില്‍ പ്രമേഹം വര്‍ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്.

പലപ്പോഴും ഇത് ഡിഎന്‍എയെ തകരാറിലാക്കുകയും പല വിധത്തിലുള്ള ഹോര്‍മോണ്‍ തകരാറിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ജനിതകപരമായ പല മാറ്റങ്ങളും കുഞ്ഞില്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടിയ പ്രമേഹം സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

ഇന്നത്തെ കാലത്ത്

ഇന്നത്തെ കാലത്ത് ഏകദേശം 11 ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളില്‍ വളരെ വലിയ പ്രതിസന്ധികളിലേക്കാണ് വാതില്‍ തുറക്കുന്നത്. വളരെ പതുക്കെയാണ് പ്രമേഹം വര്‍ധിക്കുന്നത്. അതുകൊണ്ട് തന്നെ പലരും ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അതുവഴി പ്രത്യുത്പാദന ശേഷിക്ക് വരെ തടസം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സ്ത്രീകളില്‍ വന്ധ്യത പോലുള്ള പ്രതിസന്ധികളിലേക്ക് കൂടുതല്‍ എത്തുന്നു. ഇത്തരം അവസ്ഥകള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

പ്രമേഹവും സ്ത്രീ വന്ധ്യതയും

പ്രമേഹത്തിന് സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം നിരവധി ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നത് തന്നെയാണ് കാര്യം. പലപ്പോഴും സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം), അനിയന്ത്രിതമായ പ്രമേഹം അല്ലെങ്കില്‍ ഏതെങ്കിലും വിട്ടുമാറാത്ത അസുഖം എന്നിവയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കാരണം കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് എന്നിവയെല്ലാം വെല്ലുവിളികളായി മാറാം.

പ്രമേഹത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഭാരക്കുറവും അമിതഭാരവും കുറഞ്ഞ പ്രത്യുത്പാദന ശേഷിയുടെ ഭാഗമാകാം. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും ഓര്‍ത്ത് വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. നേരത്തേ കണ്ടെത്തി ചികിസിക്കുന്നതിലൂടെ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാനും പ്രത്യുത്പാദന ശേഷി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

രണ്ട് തരത്തിലുള്ള പ്രമേഹം

പ്രമേഹം രണ്ട് തരത്തിലാണ് ഉള്ളതെന്ന് നമുക്കറിയാം. അവയെ ടൈപ്പ് 1, ടൈപ്പ് 2 എന്നാണ് പറയുന്നത്. ഇതില്‍ ടൈപ്പ് 1 പ്രമേഹത്തില്‍ പഞ്ചസാര മെറ്റബോളിസമാക്കാന്‍ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തില്‍ സാധാരണ ഇന്‍സുലിന്‍ ശരീരം ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. അതായത് ശരീരത്തിന്റെ മെറ്റബോളിസത്തിന് ആവശ്യമായ ഗ്ലൂക്കോസ് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ഇന്‍സുലിന്റെ അളവ് ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ കുറവായതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. ഇതാണ് പലപ്പോഴും സ്ത്രീകളില്‍ സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിക്കുന്നത്. എന്നാല്‍ പലരിലും ഇത് പ്രസവ ശേഷം സാധാരണ അവസ്ഥയിലാവുന്നു. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.