കര്‍ഷകനിയമഭേദഗതികള്‍ പിന്‍വലിക്കില്ല; ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷകനിയമഭേദഗതികള്‍ പിന്‍വലിക്കില്ല; ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡൽഹി: വിവാദ കര്‍ഷകനിയമഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. അതേസമയം, നിയമഭേദഗതികളില്‍ ഉള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

ദില്ലിയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയില്‍ കര്‍ഷകസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാഗ്ദാനം. ഇതില്‍ ആരെല്ലാം വേണമെന്ന കാര്യം കര്‍ഷകസംഘടനാ നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും നിര്‍ദേശിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഈ നിര്‍ദേശം കര്‍ഷകസംഘടനകള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ചില സമരനേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കര്‍ഷകസംഘടനകളും.

പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. മിനിമം താങ്ങുവിലയിലും മണ്ഡികള്‍ വഴിയുള്ള സംഭരണത്തിലും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

വീണ്ടും മുട്ടുമടക്കി കേന്ദ്രം






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.