ബെയ്ജിങ്ങ്: ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും മണ്ണും പാക്കല്ലുകളും അടക്കമുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ചൈന അയച്ച പേടകം വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു. ചൈന നാഷണല്‍ സ്‌പേസ് അഡ്മനിസ്‌ട്രേഷനെ (സിഎന്‍എസ്എ) ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 24നാണ് ചാന്ദ്ര പേടകമായ ചാങ്-5 ചൈന അയച്ചത്. ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഇതിനായി ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. പുരാതന ചൈനീസ് ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.
ചന്ദ്രന്റെ ഉത്ഭവം, ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പഠിക്കുന്നതിന് പാറ കഷ്ണങ്ങളും മണ്ണും പേടകം ശേഖരിക്കും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്ന ലോകത്തെ മൂന്നാമത്തെ രാഷ്ട്രമായി ചൈന മാറും. അമേരിക്കയും സോവിയറ്റ് യൂണിയനുമാണ് ആദ്യ രണ്ട് രാജ്യങ്ങള്‍. രണ്ട് കിലോഗ്രാം ചന്ദ്രോപരിതല സാമ്പിളുകളായിരിക്കും പേടകം ശേഖരിക്കുക. 2022 ഓടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.