ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മകൻ കത്തോലിക്കാ ദേവാലയത്തിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മകൻ കത്തോലിക്കാ ദേവാലയത്തിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു

സെപ്റ്റംബർ 12 ന് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മകൻ വിൽഫ്രഡ് ജോൺസൺ മാമ്മോദീസ മുങ്ങിയെന്ന് രൂപതാ കേന്ദ്രം അറിയിച്ചു. (COVID-19) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിച്ച് ചടങ്ങിൽ മാതാപിതാക്കളും കുറച്ച് അതിഥികളും മാത്രമേ പങ്കെടുത്തിരുന്നുള്ളു  സെൻട്രൽ ലണ്ടനിലെ കത്തീഡ്രലിലെ ലേഡി ചാപ്പലിലാണ് ചടങ്ങ് നടന്നതെന്ന് ഡെയ്‌ലി ടെലിഗ്രാഫ് സെപ്റ്റംബർ 21 ന് റിപ്പോർട്ട് ചെയ്തു. സ്നാനം നടത്തിയത് ഫാ. ഡാനിയൽ ഹംഫ്രീസ് (വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിന്റെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ).വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൺ 2020 ഏപ്രിൽ 29 നാണ് ജനിച്ചത്. മകന്റെ ജനനം ഇൻസ്റ്റാഗ്രാമിൽ അറിയിച്ച സൈമണ്ട്സ്, ജോൺസന്റെ മുത്തച്ഛനായ ലോറിയുടെ പേരും ബോറിസ് കോവിഡ് രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ചികിൽസിച്ച ഡോ. നിക്ക് പ്രൈസ്, ഡോ. നിക്ക് ഹാർട്ട് എന്നിവരുടെ പേരിലുള്ള നിക്കോളാസിന്റെ ബഹുമാനാർത്ഥവുമാണ് മകന് ഇപ്രകാരം പേര് നൽകിയത്.

കത്തോലിക്കാ വിശ്വാസത്തിൽ മാമ്മോദീസ മുങ്ങിയ വ്യക്തിയാണ് ബോറിസ് ജോൺസൻ, എന്നാൽ അദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് ആഗ്ലിക്കൻ സഭയിൽ ചേർന്നു. ടോണി ബ്ളയർ കത്തോലിക്കാ വിശ്വാസി ആയിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് മാമ്മോദീസ മുങ്ങിയത്.

(Catholic News Agency)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.