റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 35 ആയി വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച് ഭരണഘടനാ ഭേദദതി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പാസാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയില്‍ മുന്‍ പ്രധാനമന്ത്രിമാരെയും പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തു.
എഐസിസി അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവ് വരുത്തി. കൂടാതെ പ്രവര്‍ത്തക സമിതിയില്‍ 50 ശതമാനം എസ്.സി-എസ്.ടി, സ്ത്രീകള്‍, യുവജനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യും.
കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യു.പി.എ ചെയര്‍പെഴ്സണുമായ സോണിയ ഗാന്ധി പറഞ്ഞു. തന്റെ ഇന്നിങ്സ് ജോഡോ യാത്രയോടെ അവസാനിച്ചേക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിനും രാജ്യത്തിന് മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.