ചെറിയ കുട്ടികളെ കാണുമ്പോള്‍ പലരും എടുത്ത് ചുംബിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു ശീലം നല്ലതാണോ? പ്രത്യേകിച്ച് നവജാതശിശുക്കളെ ചുംബിക്കുമ്പോള്‍. അത് അങ്ങേയറ്റം അപകടമുണ്ടാക്കുന്ന ഒന്നാണ് എന്നത് ഓര്‍ക്കേണ്ടതാണ്. കാരണം ഇത്തരം ശീലങ്ങള്‍ കുഞ്ഞിന് പല വിധത്തിലുള്ള രോഗാവസ്ഥകളും ഉണ്ടാക്കുന്നു.
കുഞ്ഞിനെ കാണുന്നതും എടുക്കുന്നതും ലാളിക്കുന്നതും എല്ലാം വളരെയധികം സന്തോഷം നല്‍കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഒരു ചുംബനത്തില്‍ നിന്ന് കുഞ്ഞിന് നാം നല്‍കുന്നത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളെയാണ് എന്നതാണ് സത്യം.
കുഞ്ഞിനെ ചുംബിക്കുമ്പോള്‍ പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാവും. പ്രത്യേകിച്ച് അത് ഒരു നവജാത ശിശുവാണെങ്കില്‍ അപകടത്തിന്റെ തോത് വര്‍ധിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിനെ ചുംബിക്കുന്നതിന്റെ അപകട സാധ്യതകള്‍ എന്തൊക്കെയെന്നും അതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്നും നോക്കാം.
എന്തുകൊണ്ട് പാടില്ല?
എന്തുകൊണ്ടാണ് ഒരു നവജാത ശിശുവിനെ ചുംബിക്കരുത് എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? നവജാത ശിശുവിന് പ്രതിരോധ ശേഷി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ സമയം അവരെ ചുംബിക്കുന്നത് പ്രത്യേകിച്ച് പുറത്ത് നിന്നുള്ളവരെങ്കില്‍ അത് വളരെയധികം ദോഷം ചെയ്യുന്ന ഒരു അവസ്ഥയാണ്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ളവ ഈ സമയം കുഞ്ഞിനുണ്ടാവുന്നു. ഇതിനെക്കുറിച്ച് കുഞ്ഞിന് കാണാന്‍ വരുന്നവരും മാതാപിതാക്കളും ബന്ധുക്കളും എല്ലാവരും തന്നെ ബോധവാന്‍മാരായിരിക്കണം. കുഞ്ഞിനെ ഒന്ന് ചുംബിച്ചതുകൊണ്ട് പെട്ടെന്ന് അണുബാധ ഉണ്ടാവുന്നില്ലെങ്കിലും അതിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയരുത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ എല്ലാവരും പുലര്‍ത്തേണ്ടതാണ്.
രോഗാണുക്കള്‍ എളുപ്പത്തില്‍ പടരുന്നു
ഇത് വളരെ എളുപ്പത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യമാണ്. മുതിര്‍ന്നവരില്‍ നിന്ന് കുഞ്ഞിലേക്ക് ചുംബനം വഴി രോഗാണുക്കള്‍ പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും ശാരീരിക സമ്പര്‍ക്കത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് വന്ന് കഴിഞ്ഞാല്‍ നവജാത ശിശുവിന് പുറം ലോകവുമായി താതാത്മ്യം പാലിക്കുന്നതിന് സമയമെടുക്കുന്നു. ഈ സമയം കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായി കുട്ടികളെ എടുക്കുന്നതും കുട്ടികളെ തൊടുന്നതും എല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് പുറത്ത് നിന്നുള്ളവര്‍ അല്‍പം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.
ശ്വസനസംബന്ധമായ അപകടങ്ങള്‍
ഒരു നവജാത ശിശുവിന്റെ ശ്വസനവ്യവസ്ഥ അവികസിതമായിരിക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ശ്വാസകോശം പൂര്‍ണമായും പക്വത പ്രാപിച്ച് പൂര്‍ണ വളര്‍ച്ചയിലേക്ക് എത്തുന്നതിന് ഏകദേശം എട്ട് വര്‍ഷത്തോളം സമയമെടുക്കുന്നു. ഈ അവസ്ഥയില്‍ കുഞ്ഞിന് ചുംബനത്തിലൂടെ ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസുകള്‍ പെട്ടെന്ന് പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിനെ കാണാന്‍ വരുന്നവരോട് കൃത്യമായി പറയേണ്ടതാണ് കുഞ്ഞിനെ ചുംബിക്കരുത് എന്ന്.
ചര്‍മ്മ പ്രശ്നങ്ങള്‍
പലപ്പോഴും മുതിര്‍ന്നവര്‍ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ക്രീമുകളോ പൗഡറോ എല്ലാം ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുഞ്ഞിനെ കാണാന്‍ പോവുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം മുതിര്‍ന്നവരെ പോലെ അല്ല കുഞ്ഞുങ്ങള്‍. ഇവരുടെ ചര്‍മ്മം വളരെയധികം ലോലമായിരിക്കും. അതുകൊണ്ട് തന്നെ മുതിര്‍ന്നവരുടെ മുഖത്ത് നിന്ന് കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് ഇവ പകരുമ്പോള്‍ അത് ചര്‍മ്മത്തില്‍ തിണര്‍പ്പ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യയതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിക്കണം.
അലര്‍ജി പ്രശ്നങ്ങള്‍
കുഞ്ഞിന് അലര്‍ജിയും രോഗവും പിടിപെടുന്നതിന് വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ നട്ട്‌സ്, സോയ അല്ലെങ്കില്‍ പാല്‍ പോലുള്ള വസ്തുക്കള്‍ കുഞ്ഞിന് അലര്‍ജിയുണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ ഇത്തരം വസ്തുക്കള്‍ മുതിര്‍ന്നവര്‍ കഴിച്ചതിന് ശേഷമാണ് കുഞ്ഞിനെ ചുംബിക്കുന്നതെങ്കില്‍ അത് കുഞ്ഞില്‍ പെട്ടെന്ന് അലര്‍ജിയുണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസാരമാക്കി കണക്കാക്കരുത്. കാരണം ഇത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ മാത്രമല്ല മൊത്തത്തില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
പനിപോലുള്ള പകര്‍ച്ച വ്യാധികള്‍
വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇത്. കാരണം പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ മുതിര്‍ന്നവര്‍ക്ക് വലിയ പ്രശ്നമുണ്ടാക്കുന്നില്ല. എന്നാല്‍ ഇത് നവജാതശിശുക്കള്‍ക്ക് വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ്. ഒരു കുഞ്ഞിനെ ചുംബിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കുഞ്ഞിന് പനിയോ ജലദോഷമോ നല്‍കാന്‍ സാധിക്കുന്നു. ചുംബിക്കുക മാത്രമല്ല ഒരു സ്പര്‍ശനത്തിലൂടെ തന്നെ കുഞ്ഞിന് പനിയും ജലദോഷവും നല്‍കാന്‍ സാധിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി
നവജാത ശിശുവിനെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. രോഗാവസ്ഥയിലുള്ള വ്യക്തി ഒരു കാരണവശാലും കുഞ്ഞിനെ കാണാന്‍ വരരുത്. ഇത് കൂടാതെ പ്രസവശേഷം ധാരാളം സന്ദര്‍ശകര്‍ കുഞ്ഞിനെ കാണുന്നതിന് വേണ്ടി വരുന്നു. അതും അനുവദിക്കരുത്. കുഞ്ഞിന് മുലപ്പാല്‍ കൃത്യമായി കൊടുക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ആദ്യത്തെ ആറ് മാസം ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആറ് മാസത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന് ചുറ്റും നല്ല ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ഇടക്കിടെ കൈകള്‍ കഴുകുന്നതിനും അതോടൊപ്പം തന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.