അന്തരീക്ഷത്തില്‍ എതിര്‍ചുഴി; വേനല്‍മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; വേനല്‍മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ അതേ ചൂട് അനുഭവപ്പെട്ടെക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയര്‍ന്നിരുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്. അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എതിര്‍ചുഴിയുടെ സാന്നിധ്യമാണ് താപനില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നും നിര്‍ദേശമുണ്ട്. മഴ കുറയുന്നത് അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയാനും കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.