സ്വകാര്യ മേഖലയിൽ കന്നഡ സ്വദേശിവൽക്കരണം നടത്താനൊരുങ്ങി കർണ്ണാടക സർക്കാർ

സ്വകാര്യ മേഖലയിൽ  കന്നഡ സ്വദേശിവൽക്കരണം നടത്താനൊരുങ്ങി കർണ്ണാടക സർക്കാർ

ബാംഗ്ലൂർ : സ്വകാര്യ മേഖലയിലെ തൊഴിലുകൾ  കന്നഡികരായ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തി  നിയമ നിർമ്മാണം നടത്താൻ കർണ്ണാടക സർക്കാർ ഒരുങ്ങുന്നു.

സ്വകാര്യ മേഖലയിലെ സി, ഡി കാറ്റഗറിയിൽപ്പെട്ട അൺസ്കിൽഡ് തൊഴിലുകൾ കന്നഡികർക്കു മാത്രമായും സ്കിൽഡ് തൊഴിലുകളുടെ വിഭാഗമായ എ,ബി കാറ്റഗറിയിലെ അവസരങ്ങൾക്ക് കന്നഡികർക്ക് മുൻഗണന നൽകുന്ന തരത്തിലുമാണ് നിയമ  നിർമ്മാണം നടത്താൻ പോകുന്നത്.

വർഷങ്ങളായി കന്നഡ വികസന അതോറിറ്റി സ്വകാര്യ മേഖലയിലെ അവസരങ്ങൾ കന്നഡികർക്കു മാത്രമായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവരുന്നു.അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 1961 ലെ കർണ്ണാടക വ്യവസായ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി കന്നഡികർക്ക് മുൻഗണന നൽകിയിരുന്നു.

ആ നീക്കത്തെ ഐടി കമ്പനികൾ ഉൾപ്പെടെ എതിർത്തിരുന്നുവെങ്കിലും കന്നഡികർക്ക് നിയമം മൂലം സംവരണം ഏർപ്പെടുത്താൻ നടത്തുന്ന ഈ നീക്കം ഐടി ഹബ്ബായ ബാംഗ്ലൂരിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുത്തുന്നു. മലയാളികൾ ഉൾപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും തൊഴിലന്വേഷകരെയും ബാധിക്കുമോ എന്ന ആശങ്ക നിലവിൽ ഉയർന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.