പണം സമ്പാദിക്കാൻ മനുഷ്യന് പല മാര്ഗങ്ങളുണ്ട് . ഓരോരുത്തരും വ്യത്യസ്ഥ രീതിയിലാണ് പണം സമ്പാദിക്കുന്നത് . ഇതിൽ സത്യസന്ധമായി സമ്പാദിക്കുന്നവരുണ്ട് . അന്യായമാര്ഗങ്ങളിൽകൂടി സമ്പാദിക്കുന്നവരുണ്ട്. ദൃശ്യ മാധ്യമങ്ങളിൽക്കൂടി നാം ഇതൊക്കെ അനുദിനം കണ്ടു വരുന്നുമുണ്ട്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു പണം സമ്പാദിക്കുന്നവരുമുണ്ട് . മറ്റുള്ളവരെ ഇല്ലായ്മചെയ്തും വഞ്ചിച്ചും പണമുണ്ടാക്കുന്നവരുണ്ട് . ഇനി ഏതാണ്ട് ഏറെക്കുറെ മറ്റുള്ളവർക്കു നഷ്ടം വരുത്താതെയും ഏതാണ്ടൊക്കെ സത്യസന്ധമായും പണം ഉണ്ടാക്കുന്നവരുമുണ്ട് . എന്നാൽ ദൈവഹിതപ്രകാരം മാത്രം സത്യസന്ധമായി പണം ഉണ്ടാക്കുന്നവരുമുണ്ട് .
നമുക്കിവിടെ ഏതാണ്ട് സത്യസന്ധമായി പണമുണ്ടാക്കുന്നവരെ മാത്രം ചിന്താ വിഷയമായി എടുക്കാം . ഓരോരുത്തരും അവനവന്റെ നിലയും കഴിവും വച്ച് പണമുണ്ടാക്കുന്നു. വിദ്യാഭ്യാസത്തിൽ ഉന്നത നിലയിലുള്ളവർ ഉന്നത നിലയിലുള്ള ജോലി ചെയ്തു പണം സമ്പാദിക്കുന്നു . ബിസിനസ് നടത്തുന്നവർ അങ്ങനെ പണം ഉണ്ടാക്കുന്നു . എന്നാൽ ചില മേഘലകളിൽ ഉന്നത വിദ്യാഭ്യാസമുള്ളവരേക്കാൾ കൂടുതലായി അല്ലാത്തവരും പണക്കാരാകുന്നത് നാം കാണാറില്ലേ? കൂടുതൽ സമ്പത്തുള്ളവർ അവരുടെ നിലവാരമനുസരിച്ചായിരിക്കും അവരുടെ ചിലവുകളും . ഉദാഹരണം, യാത്ര , വാഹനം , ഭവനം ഇങ്ങനെ നീളുന്നു കാര്യങ്ങൾ.
സുവിശേഷത്തിലൂടെ കടന്നു പോകുമ്പോൾ അവർക്കു ലഭിക്കുന്ന ദാനാറകളു പയോഗിച്ചു വ്യത്യസ്ത രീതിയിൽ സമ്പാദിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും ( മത്തായി 25 : 14 -30 ) ചുരുക്കത്തിൽ ദൈവത്തിലാശ്രയിച്ചു തങ്ങളുടെ കഴിവുകളുപയോഗിക്കുന്നതനുസരിച്ചു ഓരോരുത്തരിലും പണം സമ്പാദിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ കാണുന്നു . ഇനി നമുക്ക് ധന സമ്പാധനവും പ്രാർത്ഥനയുമായി ബന്ധപ്പെട്ട് ചിന്തിക്കാം. നമ്മുടെ പ്രാർത്ഥനയിലും ഇപ്രകാരം ഏറ്റക്കുറച്ചിലുകൾ ഉണ്ടന്നുള്ളതാണ് വാസ്തവം . ഉദാഹരണം, ചിലർ ബലി അർപ്പിച്ചു പ്രാർത്ഥിക്കും , ചിലർ ജപമാല ചൊല്ലി പ്രാർത്ഥിക്കും , ചിലർ ഉപവാസമെടുത്തും, ദാനധർമ്മം നൽകിയും, തപസുചെയ്തും , പ്രാശ്ചിത്തം ചെയ്തും, നൊവേനകൾ പോലുള്ള മറ്റു പ്രാർത്ഥനകൾ ചൊല്ലിയുമൊക്കെ പ്രാർത്ഥിക്കും . എല്ലാം നല്ലതു തന്നെ, എല്ലാം വേണ്ടതാണുതാനും. എന്നാൽ നമുക്ക് ഒരു നിധി കിട്ടിയാൽ അതല്ലേ നമുക്ക് ഏറ്റവും നല്ലത്. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് സ്വര്ണനാണയങ്ങൾ ഒരു ദിവസം വർഷിക്കുന്നുവെന്നറിഞ്ഞാൽ ആരാണ് തങ്ങളുടെ എല്ലാ ജോലികളും മറന്ന് ഭക്ഷണം പോലും കഴിക്കാതെ അത് സാമ്പത്തികാത്തത് ?
ഇവിടെയാണ് ഈശോ പറയുന്ന 'വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധി' യുടെ ഉപമയുടെ രഹസ്യം (മത്തായി 13 : 44 ) . ആ വയൽ നമുക്ക് സ്വന്തമാക്കിയാലോ ? പ്രിയപെട്ടവരെ, ഇത്രയും സൂചിപ്പിക്കാൻ കാരണം കത്തോലിക്കാ സഭയിലെ ഏഴു കൂദാശകൾ കൃപയുടെ നീർചാലുകളാണ് അതിൽ കൂദാശകളുടെ കൂദാശയെന്നാണ് പരിശുദ്ധ കുർബാനയെ കുറിച്ച് പറയുന്നത് . നാം മുകളിൽ സൂചിപ്പിച്ച പ്രാർത്ഥനകളും പരിത്യാഗങ്ങളും ഒന്നും മുടക്കാതെ തന്നെ നമുക്ക് വിശുദ്ധ കുർബാനയെ മുറുകെ പിടിക്കാം . മറ്റെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ് . ഒന്നോർത്താൽ ദാനങ്ങൾക്കൊക്കെ ഉപരിയല്ലേ ദാതാവ്. ആദ്യം നമുക്ക് ദാതാവിനെ സ്വന്തമാക്കാം . ദാനങ്ങളെല്ലാം പുറകെ വന്നുകൊള്ളും.
തങ്കച്ചൻ തുണ്ടിയിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.