നാഗ്പുര്‍: മഹാരാഷ്ട്രാ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും പരമ്പരാഗത ശക്തികേന്ദ്രമായ പൂനയിലും ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് മിന്നുന്ന വിജയം കരസ്ഥമാക്കി. 30 വര്‍ഷമായി ബിജെപി വിജയിച്ചു വന്ന സീറ്റാണ് നാഗ്പൂരിലേത്.
തെരഞ്ഞെടുപ്പു നടന്ന ആറു സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടി. കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും രണ്ട് സ്ഥാനാര്‍ത്ഥികളാണ് മഹാസഖ്യത്തില്‍ വിജയിച്ചത്.
ശിവസേന അമരാവതിയിലെ ഒരു സീറ്റിലാണ് മത്സരിച്ചത്. ഇവിടെ പിന്നിലാവുകയും ചെയ്തു. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസ് എന്നിവരുടെ ശക്തികേന്ദ്രമാണ് നാഗ്പുര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.