ദുബായ്: ഷാർജയില്‍ നിന്നും ദുബായില്‍ നിന്നും സർവ്വീസ് നടത്തിയിരുന്ന എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യാ എക്സ്പ്രസ് സർവ്വീസ് നടത്തും. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചതാണ് ഇക്കാര്യം.
നിലവില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പുലർച്ചെ 2.20 നും വൈകീട്ട് 4.05 നും എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുണ്ട്. എയർ ഇന്ത്യയുടെ വിമാന സർവീസ് ദുബായിൽ നിന്ന് ഉച്ചക്ക് 1.10 നാണ്. മാർച്ച് 26 മുതല്‍ ഇതേ സെക്ടറില്‍ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ടു സർവിസുകളിലാണ് ബുക്കിംഗ് കാണിക്കുന്നത്.ഉച്ചയ്ക്ക് 12.30 നും രാത്രി 11.40 നുമാണ് സർവ്വീസ്. അതായത് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇരു വിമാന കമ്പനികള്‍ക്കുമായി 3 സർവ്വീസുകളുണ്ടായിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ 2 സർവ്വീസുകളായി ചുരുങ്ങി.
ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് നിലവില്‍ രാത്രി 11.45 നാണ് എയർ ഇന്ത്യ സർവീസ് ഉള്ളത്.ഇതിന് പകരം എയർ ഇന്ത്യാ എക്സ്പ്രസ് സർവ്വീസ് നടത്തും. എന്നാല്‍ സമയത്തില്‍ വ്യത്യാസമുണ്ട്. രാത്രി 12.10 ന് പുറപ്പെട്ട് പുലർച്ചെ 5.50 ന് കോഴിക്കോട്ട് എത്തുന്ന രീതിയിലാണ് ക്രമീകരണം.നിലവിൽ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സർവിസ് മാർച്ച് 26 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചക്ക് 1.10 ന് എന്ന രീതിയിലാണ് സർവ്വീസ് കാണിക്കുന്നത്.
മാർച്ച് 26 ന് ശേഷം എയർ ഇന്ത്യയില്‍ ടിക്കറ്റെടുത്തവർക്ക് എയർ ഇന്ത്യാ എക്സ പ്രസിലേക്ക് ടിക്കറ്റ് മാറ്റിനല്‍കുമെന്നാണ് എയർ ഇന്ത്യാ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.