കോട്ടയം: രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ നഴ്‌സിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ കെ.ജോണിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്ടില്‍ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 2.15 നാണ് അപകടം ഉണ്ടായത്. കാറിലായിരുന്നു ജെസ്റ്റി സഞ്ചരിച്ചിരുന്നത്. ജെസിന്‍ (42), മക്കളായ ജൊവാന്‍ ജെസിന്‍ ജോണ്‍ (10), ജോന റോസ് ജെസിന്‍ (6), ബൈക്കില്‍ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയില്‍ ജെറിന്‍ റെജി (27), ഓട്ടോഡ്രൈവര്‍ മാടപ്പള്ളി അമര വലിയപറമ്പില്‍ രാജേഷ് വി.നായര്‍ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കല്‍ അഞ്ജലി സുശീലന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുവൈറ്റില്‍ നഴ്സായിരുന്ന ജെസ്റ്റി രണ്ടാഴ്ച മുമ്പാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.