ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ ആയി എറിക്ക് ഗാര്‍സെറ്റി നിയമിതനായി. നിയമനത്തിന് സെനറ്റ് അനുമതി നല്‍കി. ഗാര്‍സെറ്റി ഉടന്‍ ചുമതലയേല്‍ക്കും. 2021 മുതല്‍ ഡല്‍ഹിയില്‍ അമേരിക്കയ്ക്ക് അംബാസിഡര്‍ ഇല്ല.
രണ്ട് വര്‍ഷമായി ഗാര്‍സെറ്റിയുടെ നിയമനം സെനറ്റിന്റെ പരിഗണനയിലായിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തനും ലോസ് ആഞ്ചലസ് നഗരത്തിന്റെ മുന്‍ മേയറുമാണ് എറിക്ക് ഗാര്‍സെറ്റി.
2021 ലാണ് എറിക്കിന് ആദ്യ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതിന് പിന്നാലെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു. 12 വര്‍ഷത്തോളം അമേരിക്കന്‍ നാവിക സേനയിലെ ഓഫീസറായിരുന്ന എറിക് കോളജ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
2013 മുതല്‍ 2022 വരെയാണ് അദേഹം ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയര്‍ പദവി വഹിച്ചത്. മേയര്‍ ആയിരുന്ന കാലത്ത് തന്റെ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളില്‍ ഗാര്‍സെറ്റി അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.
സുഹൃത്തും ഉപദേശകനുമായ റിക് ജേക്കബിനെതിരായ പരാതിയില്‍ എറിക് തണുപ്പന്‍ സമീപനമെടുത്തെന്നായിരുന്നു ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.